സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ന് തു​ട​ക്കം


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ജി.​സി.​സി ‘ഇ​ന്റ​ഗ്രേ​ഷ​ൻ എ​ക്സ് I’ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം. അ​ഭ്യാ​സം ഡി​സം​ബ​ർ ഏ​ഴു​വ​രെ തു​ട​രു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ സേ​ന​ക​ളും ശ​നി​യാ​ഴ്ച കു​വൈ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

പെ​നി​ൻ​സു​ല ഷീ​ൽ​ഡ് ഫോ​ഴ്‌​സി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കു​വൈ​ത്ത് ആ​ർ​മി​യു​ടെ ജ​ന​റ​ൽ ക​മാ​ൻ​ഡാ​ണ് അ​ഭ്യാ​സ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. കു​വൈ​ത്തി​ന്റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റു​ള്ള അ​ൽ അ​ദ്ര, അ​ബ്രാ​ഖ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഫീ​ൽ​ഡ് അ​ഭ്യാ​സം. ഏ​കീ​കൃ​ത സൈ​നി​ക ക​മാ​ൻ​ഡ് സ്ഥാ​പി​ത​മാ​യ​തി​ന് ശേ​ഷ​മു​ള്ള പെ​നി​ൻ​സു​ല ഷീ​ൽ​ഡ് ഫോ​ഴ്സി​ന്റെ ഈ ​ആ​ദ്യ ഫീ​ൽ​ഡ് അ​ഭ്യാ​സ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ഭ്യാ​സ​ത്തി​ൽ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​മ​ർ​പ്പ​ണ​വും സം​യോ​ജ​ന​വും ഉ​ൾ​ക്കൊ​ള്ളു​ന്നു.

അ​തി​നി​ടെ, കു​വൈ​ത്ത് ക​മാ​ൻ​ഡോ/25 ബ്രി​ഗേ​ഡി​ൽ​നി​ന്നു​ള്ള ഒ​രു സേ​ന വെ​ള്ളി​യാ​ഴ്ച പാ​കി​സ്താ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ‘ഡോ​ൺ ഓ​ഫ് ദ ​ഈ​സ്റ്റ്’ എ​ന്ന സം​യു​ക്ത അ​ഭ്യാ​സ​ത്തി​ൽ കു​വൈ​ത്ത് സേ​ന പ​ങ്കെ​ടു​ക്കും. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് പ​രി​ശീ​ല​നം.

സൈ​നി​ക ഗ​വേ​ഷ​ണം, ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സു​പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്ക​ൽ, സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ, മെ​ഡി​ക്ക​ൽ ഒ​ഴി​പ്പി​ക്ക​ൽ എ​ന്നി​വ​യി​ലെ വൈ​ദ​ഗ്ധ്യം സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കു​വെ​ക്കും.


Read Previous

ഗ​സ്സ​ക്ക്​ ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കി ദു​ബൈ വ്യ​വ​സാ​യി

Read Next

മായമ്മയ്ക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular