‘ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചു, പരസ്യമായി അപമാനിച്ചു’; ദയാവധത്തിന് അനുമതി തേടി വനിതാ ജഡ്ജി, ഇടപെട്ട് ചീഫ് ജസ്റ്റിസ്


വനിതാ ജഡ്ജിയുടെ ലൈംഗികാരോപണത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നടന്നതായി ഉത്തര്‍പ്രദേശില്‍( നിന്നുള്ള വനിതാ ജഡ്ജി കത്തെഴുതിയതോടെയാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍. സംഭവത്തില്‍ തല്‍സ്ഥിതി വിവരം തേടാന്‍ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കറിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ഇതോടെ വനിതാ ജഡ്ജി നല്‍കിയ എല്ലാ പരാതികളെക്കുറിച്ചും വിവരങ്ങള്‍ തേടി കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി. പരാതി കൈകാര്യം ചെയ്യുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുമ്പാകെയുള്ള നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടും സുപ്രീം കോടതിസെക്രട്ടേറിയറ്റ് തേടിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ സിവില്‍ ജഡ്ജിയാണ് പരാതിക്കാരി. ഇവര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഈ സംഭവവികാസം. കോടതിയിലെ മുതിര്‍ന്ന ജില്ലാ ജഡ്ജി തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇത് വേദനിപ്പിച്ചെന്നും കത്തില്‍ പറയുന്നു. തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്നും ജഡ്ജി അപേക്ഷിച്ചു.

‘വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തുറന്ന കോടതിയില്‍ ഡയസില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന അപൂര്‍വ ബഹുമതി എനിക്ക് ലഭിച്ചു. ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എനിക്ക് എന്നെ ആര്‍ക്കും വേണ്ടാത്ത ഒരു ജീവിയായി തോന്നുന്നു. മറ്റുള്ളവര്‍ക്ക് ഞാന്‍ നീതി നല്‍കുമെന്ന് പ്രതീക്ഷിച്ചു. ഞാന്‍ എന്ത് നിഷ്‌കളങ്കനായി പ്പോയി!,’ ജഡ്ജി കത്തില്‍ എഴുതി.


Read Previous

“കുടുംബസ്ത്രീയും കുഞ്ഞാടും”;ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

Read Next

പ്രതി അര്‍ജുന്‍ തന്നെ;  പൊലീസ് കൃത്യസമയത്ത് എത്തി തെളിവെടുത്തു; ഒരു വീഴ്ചയുമില്ല’; സര്‍ക്കാര്‍ അപ്പീലിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular