കെ സുധാകരന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വിദഗ്ധ പരിശോധന


ന്യൂയോര്‍ക്ക്: കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വിദഗ്ധ പരിശോധന തുടങ്ങി. മസിലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന രോഗാവസ്ഥയ്ക്ക് കെ സുധാകരന്‍ നിലവില്‍ സ്വീകരിക്കുന്ന ചികിത്സാരീതിക്ക് കാര്യമായ മാറ്റം ആദ്യ പരിശോധനകളില്‍ നിര്‍ദേശിച്ചിട്ടില്ല. 

വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടക്കും. തുടര്‍ന്ന് മെഡിക്കല്‍ സംഘവുമായുള്ള കൂടിക്കാഴ്ചയും നടക്കും. ചികിത്സയിലും ജീവിത ശൈലിയിലും മാറ്റം വേണമോയെന്ന് മയോ ക്ലിനിക്കിലെ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും.

നേരത്തെ നിശ്ചയിച്ചതുപോലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഈ മാസം 16 ന് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുല്‍ഗാന്ധിയുടെ നിര്‍ബന്ധം കൂടി കണക്കിലെടുത്താണ് സുധാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ തയ്യാറായത്.


Read Previous

കടബാധ്യത: കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

Read Next

ഭക്തര്‍ക്ക് തിരക്കില്ലാതെ യാത്ര ചെയ്യാം; മകരവിളക്കിന് 800 കെഎസ്ആര്‍ടിസി  ബസുകള്‍ സര്‍വീസ് നടത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular