കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, യാതൊരു ബന്ധവുമില്ല: സുരേഷ് ഗോപി


തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദ മായതോടെ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കലാമ ണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടിയും താനും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവു മില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു ണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് ‘രഘു ഗുരുകൃപ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരുന്നു. പോസ്റ്റ് വ്യാപകമായ ചര്‍ച്ചയായതോടെ പിന്‍വലിക്കുകയും ചെയ്തു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടിയാണ് പോസ്റ്റിട്ടതെന്നും രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ തന്നെ വിശദീകരിച്ചു. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറഞ്ഞു.

വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നുമായിരുന്നു ആദ്യത്തെ പോസ്റ്റില്‍ രഘുരാജ് പറഞ്ഞത്.


Read Previous

സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട, വിഐപികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു’; കലാമണ്ഡലം ഗോപിയുടെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Read Next

അഞ്ചാം തവണയും പുടിൻ റഷ്യയുടെ ഭരണസാരഥ്യത്തിൽ; 2030 വരെയുള്ള ആറ് വർഷക്കാലം പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച നേതാവ് എന്ന നേട്ടം ജോസഫ് സ്‌റ്റാലിനിൽ നിന്ന് പുടിൻ സ്വന്തമാക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular