അഞ്ചാം തവണയും പുടിൻ റഷ്യയുടെ ഭരണസാരഥ്യത്തിൽ; 2030 വരെയുള്ള ആറ് വർഷക്കാലം പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച നേതാവ് എന്ന നേട്ടം ജോസഫ് സ്‌റ്റാലിനിൽ നിന്ന് പുടിൻ സ്വന്തമാക്കും


മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം കൊയ്‌ത് വ്ളാഡിമിർ പുടിൻ. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ കിരീടധാരണം. ഇത് അഞ്ചാം തവണയാണ് പുടിൻ റഷ്യയുടെ ഭരണസാരഥ്യത്തിൽ എത്തുന്നത്. 2030 വരെയുള്ള ആറ് വർഷക്കാലം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം എന്നതാണ് പ്രത്യേകത. ഈ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച നേതാവ് എന്ന നേട്ടം ജോസഫ് സ്‌റ്റാലിനിൽ നിന്ന് പുടിൻ സ്വന്തമാക്കും.

ജയത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളെ വിമർശിക്കാനും പുടിൻ മറന്നില്ല. കൂടാതെ തന്നോടുള്ള വിശ്വാസമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന പറഞ്ഞ പുടിൻ, റഷ്യയിലെ ജനാധിപത്യത്തിന്റെ സുതാര്യതയാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്ന തെന്നും പറഞ്ഞു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ്, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് സ്വതന്ത്രമല്ലെന്നും, രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടച്ചും, സെൻസർഷിപ്പ് ഏർപ്പെടുത്തിയുമാണ് ഇത് നടന്നതെന്നായിരുന്നു അവരുടെ ആരോ പണം. കൂടാതെ രാജ്യത്ത് പുടിൻ വീണ്ടും അധികാരത്തിൽ വരുന്നതിനെതിരെ വലിയ രീതിയിൽ പ്രതിഷേധവും അരങ്ങേറിയിരുന്നു. ആയിരക്കണക്കി പേരാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമായത്.

പുടിന്റെ എക്കാലത്തെയും വലിയ വിമർശകരിൽ ഒരാളായ, അടുത്തിടെ മരണപ്പെട്ട പ്രതിപക്ഷ നേതാവ് അലക്‌സ് നവൽനിയുടെ അനുയായികൾ ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ നൂൺ എഗൈനസ്‌റ്റ് പുടിൻ എന്ന പ്രചാരണവും സജീവ മായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്‌റ്റേഷനുകൾക്ക് മുൻപിൽ പ്രതിഷേധവുമായി നിരവധി പേർ തടിച്ചു കൂടിയിരുന്നു.

അതേസമയം, റഷ്യയുടെ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ പറയുന്നതനുസരിച്ച്, പുടിന് ഏകദേശം 87 ശതമാനത്തിൽ അധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഏകദേശം 60 ശതമാനത്തോളം പ്രദേശങ്ങൾ എണ്ണിക്കഴിഞ്ഞു. 71 കാരനായ പുടിന്റെ ഏകപക്ഷീ യമായ ജയത്തെ അടയാളപ്പെടുത്തുന്ന ഫലമാണ് കമ്മീഷൻ പുറത്തുവിട്ടത്. തിരഞ്ഞെ ടുപ്പിൽ കമ്മ്യൂണിസ്‌റ്റ് സ്ഥാനാർത്ഥി നിക്കോളായ് ഖാരിറ്റോനോവ് 4 ശതമാനത്തിൽ താഴെ വോട്ടുമായി രണ്ടാം സ്ഥാനത്തും പുതുമുഖം വ്ലാഡിസ്ലാവ് ദാവൻകോവ് മൂന്നാം സ്ഥാനത്തും ദേശീയ വാദികളിൽ പ്രമുഖനായ ലിയോനിഡ് സ്ലട്ട്‌സ്‌കി നാലാം സ്ഥാനത്തുമെത്തി. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ രാജ്യവ്യാപകമായി പോളിംഗ് 74.22 ശതമാനമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് 2018ലെ 67.5 ശതമാനത്തെ മറികടക്കുന്ന കണക്കുകളാണ്.


Read Previous

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, യാതൊരു ബന്ധവുമില്ല: സുരേഷ് ഗോപി

Read Next

തെലങ്കാന ഗവർണർ രാജിവെച്ചു; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular