കരുവന്നൂര്‍ കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും സ്വര്‍ണക്കടത്തില്‍ ഒരു പ്രത്യേക ഓഫീസിനും ബന്ധം’- വെറുതെ വിടില്ലെന്നു മോദി #Karuvannur case link between top communist leaders modi


തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സ്വര്‍ണക്കടത്തിന് ഒരു പ്രത്യേക ഓഫീസുമായും ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് നടത്തിയ സംവാദത്തിലാണ് കരുവന്നൂര്‍ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുള്ള മോദിയുടെ പരാമര്‍ശങ്ങള്‍.

കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് മലയാളിക്ക് ഉറപ്പ് നല്‍കുന്നു വെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും മോദി പറഞ്ഞു.

കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍, ബിജെപിയെ തോല്‍ പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.


Read Previous

ഡല്‍ഹി മുഖ്യമന്ത്രിക്കസേരയിലേക്ക് സുനിത?; രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച സജീവം #Sunita to Delhi Chief Minister?

Read Next

പബ്ലിക് ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുത്; സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ #Do not use public phone charging stations

Leave a Reply

Your email address will not be published. Required fields are marked *

Most Popular