പബ്ലിക് ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുത്; സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ #Do not use public phone charging stations


ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മുന്നറിയിപ്പ്.

പൊതുസ്ഥലത്തെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഫോണുകളെ പ്രവര്‍ത്തന രഹിതമാക്കുന്ന പ്രോഗ്രാമുകള്‍ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സൈബര്‍ ക്രിമിനലുകള്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതായാണ് വിവരം. ‘ജൂസ് ജാക്കിംഗ്’ എന്നാണ് യുഎസ്ബി ഉപയോഗിച്ചുള്ള ഇത്തരം ഹാക്കിങ് രീതിയെ വിളിക്കുന്നത്.

ഇക്കാരണത്താല്‍ തന്നെ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കാന്‍ പവര്‍ ബാങ്കുകള്‍ കൊണ്ടു നടക്കുക, പരിചയമില്ലാത്ത ഉപകരണങ്ങളുമായി മൊബൈല്‍ ബന്ധിപ്പി ക്കാതിരിക്കുക, ഫോണ്‍ ലോക്ക് ചെയ്യുക, ഫോണ്‍ ഓഫ് ചെയ്ത് ചാര്‍ജ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പിലുണ്ട്. www.cybercrime.gov.in എന്ന വെബ് സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


Read Previous

കരുവന്നൂര്‍ കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും സ്വര്‍ണക്കടത്തില്‍ ഒരു പ്രത്യേക ഓഫീസിനും ബന്ധം’- വെറുതെ വിടില്ലെന്നു മോദി #Karuvannur case link between top communist leaders modi

Read Next

ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം; അല്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടി വരും’: ജസ്റ്റിസ് നാഗരത്‌ന #Governors must act according to the constitution: Justice Nagaratna

Leave a Reply

Your email address will not be published. Required fields are marked *

Most Popular