കത്രീന കൈഫ് ഇത്തിഹാദ് എയര്‍വേസ് ബ്രാന്‍ഡ് അംബാസഡര്‍


അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി.

വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള കണക്റ്റിവിറ്റി എന്നിവയില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ മികവ് പരസ്യംചെയ്യുന്നതിനുള്ള ക്രിയാത്മകവും ആകര്‍ഷകവുമായ കാമ്പെയ്ന്‍ വീഡിയോകളില്‍ ബോളിവുഡ് സുന്ദരി പ്രത്യക്ഷ പ്പെടും.

പുതിയ ആഗോള ബ്രാന്‍ഡ് അംബാസഡറായ കത്രീന കൈഫിനൊപ്പം വീണ്ടും ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിങ്ങളോടൊപ്പമുള്ള ഒരു അനുഭവത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍വേസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ആദ്യമായി പുറത്തിറക്കിയ വീഡിയോയില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഏറ്റവും പുതിയ എ350 വിമാനത്തില്‍ കത്രീന കൈഫിനെ കാണാം. എയര്‍വേയ്‌സിന്റെ സേവന മികവ് പ്രതിഫലിപ്പിക്കുന്ന ഒരു സിനിമാറ്റിക് യാത്രയാണ് പരസ്യചിത്രത്തില്‍ കത്രീന അവതരിപ്പിക്കുന്നത്. സവിശേഷമായ അര്‍മാനി-കാസ ഡിസൈന്‍ ഡൈനിങ് ഏരിയ, ലക്ഷ്വറി ബെഡ്ഡിങുകള്‍, സൗജന്യ ഇന്‍ഫ്‌ലൈറ്റ് വൈഫ്‌ളൈ സേവനം എന്നിവ പരസ്യ ചിത്രം എടുത്തുകാണിക്കുന്നു. വീഡിയോ ഇത്തിഹാദിന്റെയും കത്രീനയുടെയും സോഷ്യല്‍ മീഡിയ ചാനലുകളില്‍ ലഭ്യമാണ്.

നിലവില്‍ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേസ് സര്‍വീസ് നടത്തു ന്നുണ്ട്. ഇന്ത്യന്‍ വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്താനും കമ്പനിയുടെ വളര്‍ച്ചാ തന്ത്രത്തിന്റെയും ഭാഗമായാണ് രാജ്യത്ത് വലിയ ആരാധകവൃന്ദമുള്ള കത്രീനയെ കൊണ്ടുവരുന്നത്.


Read Previous

രണ്ടു മാസം മുമ്പ്​ പുതിയ വിസയിൽ ജോലിക്ക്​ എത്തി; ​ മലയാളി യുവാവ് ഖത്തറിൽ മരിച്ചു

Read Next

നിപ: മരിച്ച രണ്ടുപേരുമായി സമ്പർക്കം പുലർത്തിയത് 168 പേർ; ആരോഗ്യപ്രവർത്തകർ 127

Leave a Reply

Your email address will not be published. Required fields are marked *

Most Popular