കേരള സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരം: ഖാര്‍ഗെയ്ക്ക് ക്ഷണം; ഡിഎംകെ പങ്കെടുക്കും


തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിന് കോണ്‍ഗ്രസിന് ക്ഷണം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തിലേക്ക് ക്ഷണിച്ചു. ഈ മാസം എട്ടിനാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നീ ബിജെപി ഇതര മുഖ്യമന്ത്രിമാരെയും സമരത്തി ലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരായ കേരളത്തില്‍റെ ഡല്‍ഹി സമര ത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ഡിഎംകെ സ്വീകരിച്ചിട്ടുണ്ട്. തിരുച്ചി ശിവ എംപി ഡിഎംകെയെ പ്രതിനിധീകരിക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലു അറിയിച്ചു.

കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ പാര്‍ലമെന്റില്‍ ഡിഎംകെ എംപിമാര്‍ എട്ടിന് കറുപ്പണിഞ്ഞ് പ്രതിഷേധിക്കും. ഡിഎംകെയ്ക്ക് പുറമേ തമിഴ്നാട്ടിലെ സഖ്യകക്ഷി കളും സമരത്തില്‍ അണിചേരും. പാര്‍ലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് പ്രതിഷേധം നടത്തുകയെന്ന് ടി ആര്‍ ബാലു പറഞ്ഞു.


Read Previous

‘മമതാ ബാനർജി ബിജെപിയെ ഭയക്കുന്നു’: അധീർ രഞ്ജൻ ചൗധരി

Read Next

വേൾഡ് മലയാളി ഫെഡറേഷന് പുതിയ ആഗോള നേതൃത്വം, ഡോ.ജെ.രത്നകുമാർ ഗ്ലോബൽ ചെയർമാൻ; പൗലോസ് തേപ്പാല പ്രസിഡന്റ്‌, ഡോ. ആനി ലിബു, കോർഡിനേറ്റർ, നൗഷാദ് ആലുവ ജനറല്‍ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular