ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ ” സ്തനാർബുദ ബോധവൽക്കരണവും സ്‌ക്രീനിങ്ങും സംഘടിപ്പിക്കുന്നു.


ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ “AKGMA” ലൈഫ് ലൈൻ ഹെൽത്ത് കെയർ ഗ്രൂപ്പ്, ക്ലിക്ക് ഓൺ എന്നിവരുമായി ചേർന്ന് “സെലിബ്രേറ്റ് പിങ്ക്” എന്നപേരിൽ സ്തനാർബുദ ബോധവൽക്കരണവും സ്‌ക്രീനിങ്ങും ഒക്ടോബർ 27 ,29 എന്നീ തീയതികളിലായി നടത്തുന്നു.

സ്തനാർബുദ രോഗനിര്ണയത്തിനും ചികിത്സയ്ക്കും സ്ത്രീകളിൽ കൃത്യമായി ബോധവൽക്കരണം നടത്തുകയും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അക്മ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ “Detect it,Treat it ,Defeat it “ എന്ന ടാഗ് ലൈനോടെ നടത്തുന്ന പരിപാടി. ഒക്ടോബർ 27 വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 7 വരെ ദുബായ് അൽക്കൂസിലുള്ള പ്രീമിയർ സ്കൂൾ ലേബർ ക്യാമ്പിൽ വെച്ചും , ഒക്ടോബർ 29 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 വരെ സ്പ്രിങ് ഡെയ്ൽ സ്കൂളിൽ വച്ചും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ സ്തനാർബുദ ബോധവൽക്കരണവും സ്‌ക്രീനിങ്ങും നടത്തും

കൂടാതെ പ്രോഗ്രമിനോട് അനുബന്ധിച്ച് വിവിധയിനം ക്യാമ്പയിനുകളും കാൻസർ രോഗത്തെ അതിജീവിച്ച സ്ത്രീകളെ ആദരിക്കുന്ന ചടങ്ങും നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു


Read Previous

കളമശേരി സ്ഫോടന പരമ്പര: ബോംബുവച്ചത് താനാണെന്ന് കൊച്ചി സ്വദേശി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Read Next

കളമശേരി സ്ഫോടനം; കണ്ണൂരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു; പൊലീസ് ചോദ്യം ചെയ്യുന്നു സ്ഫോടനത്തിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ച നാളെ, സംസ്ഥാനത്ത് വ്യാപക പരിശോധന. പ്രാര്‍ഥനയ്ക്ക് തൊട്ടുമുന്‍പ് നീലക്കാര്‍ പുറത്തേക്ക് പോയി; പ്രതി രക്ഷപ്പെട്ടതോ?; അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular