ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കും; പ്രധാനമന്ത്രിക്ക് കത്തയച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്


ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തയ്യാറെടുത്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെ യാണ് വിനേഷ് ഫോഗട്ട് അറിയിച്ചത്. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുന്നുവെന്ന് കത്തില്‍ പറയുന്നു.

നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്‌രംഗ് പുനിയ പദ്മശ്രീ മടക്കി നല്‍കുകയും ചെയ്തു. ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഇതോടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ സമിതി കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.


Read Previous

സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ പാലിക്കണം; നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

Read Next

തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി; മണ്ഡലപൂജ ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular