അവയവദാനത്തിന് പ്രചോദനം; സമ്മതപത്രം നല്‍കി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും


റിയാദ്: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ഡൊണേ ഷനില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പേര് രജിസ്റ്റര്‍ ചെയ്തു. സൗദിയില്‍ അവയവദാനം പ്രോത്സാഹിപ്പിക്കാനും ബോധ വത്കരണം നടത്താനുമാണ് സെന്റര്‍ സ്ഥാപിതമായത്. അവയവദാനം നടത്താന്‍ ആഗ്രഹിക്കുന്നവ ര്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാം.

അവയവദാന സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനായാണ് തിരുഗേ ഹങ്ങളുടെ സേവകനും കിരീടാവകാശിയും തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തത്. അവയവദാനത്തി ലൂടെ നിരവധി ഹതാശരായ രോഗികള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയാണ് ലഭിക്കു ന്നത്. അവയവദാനത്തെക്കുറിച്ച തെറ്റിധാരണകള്‍ ഒഴിവാക്കാനും ഭരണാധികാരികളുടെ നടപടി സഹായിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല..


Read Previous

അക്കൗണ്ടിലേക്ക് പണം എത്തിയത് പച്ചക്കറി വ്യാപരത്തിലൂടെ കിട്ടിയതാണെന്ന്‍ ബിനീഷ് കോടിയേരി.

Read Next

കു​ഞ്ഞി​ന് പനിവന്നാല്‍ എന്തെല്ലാം ചെയ്യണം അറിയേണ്ടെതെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular