സ്നേഹപൂഞ്ചോല’ ക്ഷേമ പദ്ധതികളുമായി കെ കെ ടി എം സീഡ്സ് കുടുംബ സംഗമം ഫെബ്രുവരി 5ന്.


കൊടുങ്ങല്ലൂർ ഗവ കെ കെ ടി എം കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ കെ ടി എം സീഡ്സിൻ്റെ കുടുംബ സംഗമം “കാരുണ്യത്തിൻ്റെ, കല യുടെ സ്നേഹപൂഞ്ചോല” എന്ന പേരിൽ ഫെബ്രുവരി 5ന് രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിലെ “ഡോ എം ദേവകീ നന്ദനൻ നഗർ” എന്ന് നാമകരണം ചെയ്ത വേദിയിൽ വച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി മാർത്താണ്ഡൻ ഉദ്ഘാടനം ചെയ്യും .

സീഡ്സ് പ്രസിഡൻ്റ് ആര്യ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ കെ ടി എം ഗവ കോളേജ് പ്രിൻസിപ്പാൾ ഡോ ഇ എ നെസി, മുൻ പ്രിൻസിപ്പാൾ ഡോ ഐ. അനിത, സുവോളജി വകുപ്പ് മേധാവി ഡോ ഇ എം ഷാജി, ഹിസ്റ്ററി വകുപ്പ് മേധാവി ഡോ കെ കെ രമണി, മലയാളം വകുപ്പ് അസോസിയേറ്റ് പ്രൊഫ ഡോ മുഹമ്മദ് ബഷീർ, തൃശൂർ അമല കാൻസർ റിസർച്ച് സെൻ്ററിലെ അസോ പ്രൊഫ ഡോ അച്യുതൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തും.

കുടുംബ സംഗമത്തോടനുബന്ധിച്ച് വാസയോഗ്യമായ വീട് ഇല്ലാത്തതും, മാരക രോ ഗവും സാമ്പത്തിക പ്രയാസങ്ങളും മൂലം ജീവിത ദുരിതങ്ങൾ നേരിടുന്നതും, അക്കാദ മിക് മികവ് പുലർത്തുന്നതുമായ കെ കെ ടി എം ഗവ കോളേജിലെ ഒരു വിദ്യാർത്ഥിക്ക് 1,15,001 രൂപയുടെ നവജീവന സഹായം കൈമാറും

കൂടാതെ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ എം ദേവകീ നന്ദനൻ്റെ കുടുംബാംഗങ്ങൾ, അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോ എം ദേവകീനന്ദനൻ സ്മാരക എൻഡോവ്മെൻ്റ്. ശാരീരിക വെല്ലുവിളികൾക്കിടയിലും അനുകരണ കലയിലും ചിത്രകലയിലും തിളക്കമാർന്ന വിജയം നേടിയ ശൃംഗപുരം പി ബി എം എച്ച് എസ് എസിലെ ഒരു വിദ്യാർത്ഥിക്ക് കലാഭവൻ കബീർ സ്മാരക പുരസ്കാരം തുടങ്ങി കെ കെ ടി എം ഗവ കോളേജ് ഉൾപ്പടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവരും പ്രത്യേകം കരുതലും പരിഗണനയും അർഹിക്കുന്ന വിദ്യാർത്ഥികൾക്കും, വൃക്ക രോഗിയായ ഒരു പൂർവ്വ വിദ്യാർത്ഥിയ്ക്കും ഒട്ടനവധി ക്ഷേമ പദ്ധതികളും സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അംഗങ്ങളായ ലീന പ്രതാപൻ, അഷറഫ് ഉള്ളിശ്ശേരി, യു കെ ചന്ദ്രൻ, വിനോദ് എൻ രാജൻ, എ പി മുരളീധരൻ, സി ഡി ബുൾഹർ, യു കെ വിശ്വനാഥൻ, അഡ്വ. റംലത്ത്, അഡ്വ.ഭാനുപ്രകാശ്, കെ എച്ച് ബിന്നി, കെ.സി ബാലകൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു


Read Previous

റണ്‍മല തീര്‍ത്ത് ഇന്ത്യ; ന്യൂസിലന്‍ഡിന് 386 റണ്‍സ് വിജയലക്ഷ്യം.

Read Next

റിയാദ് മെട്രോയുടെ ഉത്ഘാടനം 2023 മാര്‍ച്ചില്‍, ആദ്യം ബസ്‌ സര്‍വീസ്, റിയാദില്‍ ഒരുങ്ങുന്നത് കിംഗ്‌ സല്‍മാന്‍ പാര്‍ക്ക് അടക്കം 30 വന്‍കിട പദ്ധതികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular