കൃപ ഇഫ്‌താർ സംഗമവും റഹീം ധന സഹായ ഫണ്ടും കൈമാറി’.



റിയാദ് :കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം സുലൈ സൈഫിയ പാലസിൽ നടന്നു .മുജീബ് കായംകുളം ഉത്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് ഷൈജു നമ്പലശേരിൽ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ സൈഫ് കൂട്ടുങ്കൽ ആമുഖ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഇസ്ഹാക് ലവ്‌ ഷോർ സ്വാഗതവും,ട്രഷറർ അഷ്‌റഫ് കായംകുളം നന്ദിയും പറഞ്ഞു .

പതിനേഴ് വർഷക്കാലമായി സൗദി ജയിലിൽ കഴിയുന്ന റഹിമിനുള്ള മോചനധന സഹായം പ്രസിഡണ്ട് ഷൈജു ജീവ കാരുണ്യ കൺവീനർ കബീർ മജീദിന് കൈമാറി. ഡോക്ടർ ജയചന്ദ്രൻ, ശിഹാബ് കൊട്ടുകാട് ,വി ജെ നസ്രുദീൻ ,ഷംനാദ് കരുനാഗപ്പള്ളി ,റഹ്മാൻ മുനമ്പത്ത് ,സുധീർ കുമ്മിള്‍ ,ഷാജി മഠത്തിൽ ,മജീദ് പതിനാറുങ്കൽ, അബ്ദുല്ല വല്ലാഞ്ചിറ ജലീൽ ആലപ്പുഴ, സുഗതൻ, റാഫി പാങ്ങോട്, റസ്സൽ മഠത്തിൽ പറമ്പിൽ, ജോൺസൺ, ഷാജഹാൻ കരുനാഗപ്പള്ളി, നിഖില സമീർ, സിമിജോൺസൺ ,ബഷീർ കോട്ടയം, സുരേഷ് ശങ്കർ, അലക്സ്‌ കൊട്ടാരക്കര, അബൂ താഹിർ, സജിം തലശ്ശേരി, ദാസ് ഈരിക്കൽ തുടങ്ങി റിയാദിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ഇഫ്താറിൽ പങ്കടുത്തു.

സമീർ റോയ്‌ബെക്, ഷിബു ഉസ്മാൻ, സൈഫ് കായംകുളം,കബീർ മജീദ് ,ഷബീർ വരിക്കപ്പള്ളി,ഷംസുദ്ധീൻ,പി കെ ഷാജി ,കെ. ജെ റഷീദ് ,രഞ്ജിത്ത് കായംകുളം,സലിം പള്ളിയിൽ, സലിം തുണ്ടത്തിൽ, ആരാഫത്ത്,ഷെക്കി,സെയ്ഫ് അറബിടയ്യത്ത് ,റഷീദ് ചേരാവള്ളി സുധീർ മജീദ്, സുധീന അഷ്‌റഫ്‌ നേതൃത്വം നൽകി.


Read Previous

കേളി ചികിത്സാ സഹായം കൈമാറി

Read Next

തന്റേടം ഉള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ എം സെറീന

Leave a Reply

Your email address will not be published. Required fields are marked *

Most Popular