കുദു കേളി ഫുട്ബോൾ: സെമിഫൈനൽ ചിത്രം തെളിഞ്ഞു


റിയാദ്‌ : കുദു കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. ഏഴാം വാരത്തിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ ബഞ്ച് മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്‌സി ദറൂബ് മെഡിസിൻസ് ആന്റ് അറഫാ ഗോൾഡ്‌ കൊണ്ടോട്ടി റിയൽ കേരള എഫ്‌സിയുമായും മലബാർ റെസ്റ്റോറന്റ് സുലൈ എഫ്‌സി ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്‌സിയുമായും ഏറ്റുമുട്ടി.

ഗ്രൂപ്പ് ബി ച്യാമ്പന്മാരായി സെമിയിൽ പ്രവേശിച്ച റിയൽ കേരള എഫ് സി ടീം

ആദ്യ മത്സരത്തിൽ റിയൽ കേരള എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് റോയൽ ഫോക്കസ് ലൈൻ എഫ്സിയെ പരാജയപ്പെടുത്തി. കളിയുടെ പതിനാലാം മിനുട്ടിൽ ഒൻപതാം നമ്പർ താരം ശിവദാസൻ റിയൽ കേരളക്ക് വേണ്ടി ഗോൾ നേടി. ഇതോടെ ആറ് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി റിയൽ കേരള സെമിയിൽ പ്രവേശിച്ചു.

കളിയുടെ അമ്പത്തി ആറാം മിനുട്ടിൽ ഫൗൾ ചെയ്തതിനെ തുടർന്ന് റിയൽ കേരളയുടെ നാലാം നമ്പർ താരം ഫാസിലിന് ചുവപ്പ് കാർഡ് കിട്ടി പുറത്ത് പോകേണ്ടിവന്നു. മികച്ച കളിക്കാരനായി റിയൽ കേരളയുടെ ശിവദാസനെ തിരഞ്ഞെടുത്തു. ആദ്യകളിയിൽ കേളി കേന്ദ്ര കമ്മറ്റി അംഗം സുരേഷ് ലാൽ, സ്‌പോട്‌സ് കമ്മറ്റി അംഗങ്ങളായ മുജീബ് മമ്പാട്, ഷമീം, ടൂർണമെന്റ് മെഡിക്കൽ കോഡിനേറ്റർ അനിൽ അറക്കൽ എന്നിവർ കളിക്കാരുമായി പരിചയപെട്ടു.

ഗ്രൂപ്പ് ബി റണ്ണറപ്പായി സെമിയിൽ പ്രവേശിച്ച അസീസിയ സോക്കർ ടീം

സുലൈ എഫ്‌സി, യൂത്ത് ഇന്ത്യ എഫ്‌സിയുമായി ഏറ്റു മുട്ടിയ രണ്ടാം മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു . കളിയുടെ പതിനൊന്നാം മിനുട്ടിൽ പന്ത്രണ്ടാം നമ്പർ താരം നുഫൈൽ യൂത്ത് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയപ്പോൾ എക്സ്ട്രാ ടൈമിൽ ഏഴാം നമ്പർ താരം ഹാഷിഫ്‌ സുലൈ എഫ്‌സിക്ക് വേണ്ടി ഗോൾ മടക്കി. മുപ്പത്തി ഒൻപതാം മിനുട്ടിൽ ഫൗൾ ചെയ്തതിനെ തുടർന്ന് യൂത്ത് ഇന്ത്യൻ താരം ഒൻപതാം നമ്പർ റിംഷാദ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. മികച്ച കളിക്കാരനായി സുലൈ എഫ്സിയുടെ ഹാഷിഫിനെ തിരഞ്ഞെടുത്തു.

കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, സംഘാടക സമിതി സാമ്പത്തിക കമ്മറ്റി ജോയിന്റ് കൺവീനർ മോഹൻ ദാസ്, കമ്മറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, സുകേഷ്‌ കുമാർ, ടെക്നിക്കൽ കമ്മറ്റി അംഗം ഇംതിയാസ്, സ്പോർട്സ് കമ്മറ്റി അംഗങ്ങളായ സുജിത്ത്, പക്രുദീൻ എന്നിവർ കളിക്കാരുമായി പരിചയ പെട്ടു. മികച്ച കളിക്കാർക്ക് ഐബിടെക് നൽകുന്ന പുരസ്കാരം നാസർ മൂച്ചിക്കാടൻ കൈമാറി.

22ന് നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ‘എ’ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായ റെയിൻബോ എഫ്സി ബി ഗ്രൂപ്പ് റണ്ണറപ്പായ അസീസിയ സോക്കർ എഫ്സിയുമായും ‘ബി’ ഗ്രൂപ്പ് ചാമ്പ്യ ന്മാരായ റിയൽ കേരള എഫ്‌സി എ ഗ്രൂപ്പ് റണ്ണറപ്പായ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാടുമായും ഏറ്റുമുട്ടും. ഡിസംബർ 29നാണ് ഫൈനൽ മത്സരം.


Read Previous

യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടിയെന്ന് ജ്യോതിക, മമ്മൂക്ക ദുരഭിമാനവും അഹന്തയുമില്ലാത്ത താരമെന്ന് സിദ്ധാർഥ്.

Read Next

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എംഎൽഎ ആർ.രാമചന്ദ്രൻ എന്നിവരെ നവയുഗം ജുബൈൽ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular