പു​തിയ കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​റ്റ് എ​യ​ർ​വേ​സ്; എ​യ​ർ​ബ​സ് എ 320 ​നി​യോ വി​മാ​നം കൂ​ടി എ​ത്തി


കുവെെറ്റ്: പുതിയ വർഷത്തെ യാത്ര സുഖകരമാക്കാൻ വേണ്ടി പുതിയ വിമാനം വാങ്ങിയിരിക്കുകയാണ് കുവെെറ്റ് എയർവേസ്. ‘ബർഗാൻ’ എന്ന എയർബസ് എ 320 നിയോ വിമാനം കൂടി കഴിഞ്ഞ ദിവസം എത്തി. കുവെെറ്റ് എയർവേയ്‌സിന്റെ തരത്തിലുള്ള ഒമ്പതാമത്തെ വിമാനമാണിത്. കുവെെറ്റ് വാണിജ്യാടിസ്ഥാനത്തിൽ ഇത് സർവിസ് ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്നതാണ് ബർഗാൻ. യാത്രക്കാർ വലിയ സൗകര്യങ്ങൾ ആണ് വാഗാദാനം ചെയ്യുന്നത്. കുറഞ്ഞ ഇന്ധന ഉപഭോഗവും വിമാനം വാഗ്ദാനം ചെയ്യുന്നുണ്ട്.

മൂന്ന് -എ330-200, ഏഴ് -എ320-200, പത്ത് -ബോയിങ് 777-300 ഇ.ആർ, ഒമ്പത് -എ 320 നിയോ,നാല് -എ330-800 എന്നിങ്ങനെ കുവൈറ്റ് എയർവേസിന് 33 വിമാനങ്ങളാണ് ഉള്ളത്. പുതിയ ബർഗാൻ എയർബസ് വിമാനത്തിന്റെ വരവോടെ കുവെെറ്റിന് കുവെെറ്റ് എയർവേഴ്സിൻരെ മുഖം തന്നെ മാറും. വരും വർഷങ്ങളിൽ ആറ് നിയോ 321 എ, പത്ത് 777-300 ഇ.ആർ കാരിയറുകളും വാങ്ങാൻ എയർബസുമായി കോർപറേഷൻ കരാറുണ്ടാക്കിയിട്ടുണ്ടെന്നാണ് കെ.എ.സി ചെയർമാൻ അബ്ദുൽ മോഹ്‌സെൻ അൽ ഫഗാൻ പറഞ്ഞു. 1943 ലാണ് കുവെെറ്റ് എയർവെയ്സ് സ്ഥാപിക്കുന്നത്. 1954 ൽ ആദ്യത്തെ വിമാന സർവിസ് ആരംഭിച്ചു. 1962 ൽ കുവൈറ്റ് സർക്കാർ അതിന്റെ എല്ലാ ഓഹരികളും ഏറ്റെടുത്തു.


Read Previous

ദുബായ് എന്നും തൊഴിലാളികൾക്കൊപ്പം; ജീവനക്കാർക്ക് 15.2 കോടി ദിർഹത്തിന്റെ ബോണസ്, പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി

Read Next

ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാ​കു​ന്ന സംഭവം വർധിക്കുന്നു; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular