കുവൈറ്റ് സാമ്പത്തിക പ്രതിസന്ധി | വിലയിരുത്താന്‍ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി|പ്രഖ്യാപനം പാര്‍ലമെന്റില്‍


കുവൈറ്റ് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യ ത്തിന്റെ ‘സാമ്പത്തിക സ്ഥിതി’ വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയതായി മുഖ്യ നിയമനിര്‍മാതാവ് അഹ്മദ് അല്‍സദൂന്‍ പാര്‍ലമെ ന്റില്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടരുകയാണ്.

പാര്‍ലമെന്റിന്റെ തുറന്ന സമ്മേളനത്തില്‍ കുവൈറ്റിന്റെ സാമ്പത്തിക സ്ഥിതിയുടെ സങ്കീര്‍ണതകളെക്കുറിച്ച് ആക്ടിംഗ് ധനകാര്യ മന്ത്രി സഅദ് അല്‍ ബറാക് വിശദീക രിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ എം.പിമാരെ അനുവദിക്കുകയും ചെയ്തു. രാജ്യത്തിന്റെ ‘സാമ്പത്തിക സ്ഥിതി’ സംബ ന്ധിച്ച് ഒരു സാധാരണ രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ അനുസരിച്ച് കുവൈറ്റ് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

സാമ്പത്തിക പരിഷ്‌കരണങ്ങളെച്ചൊല്ലി പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ധനമന്ത്രിയെ നീക്കിയത് ഉള്‍പ്പെടെ മന്ത്രിസ ഭയില്‍ അടിക്കടി മാറ്റമുണ്ടായതും ഇതുകൊണ്ടാണ്. ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ രണ്ട് രാജികള്‍ നേരിട്ടു. അധികാരത്തിലേറി മൂന്ന് മാസത്തിനുള്ളില്‍ മനാഫ് അല്‍ ഹജേരി ധനമന്ത്രി സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന് പകരം സാദ് അല്‍ ബറാക്കിനെ എണ്ണ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായി നിയമിച്ചു. കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെ അല്‍ ബറാക്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അല്‍ ഹജേരിയുടെ രാജിയെന്ന് കരുതപ്പെടുന്നു.

കുവൈറ്റ് അടുത്ത നാല് വര്‍ഷത്തേക്ക് തയ്യാറാക്കിയ കരട് കര്‍മപദ്ധതി സംബന്ധിച്ചും വിമര്‍ശനങ്ങളുണ്ട്. 60 പേജുള്ള പദ്ധതിരേഖയില്‍ വാറ്റ് പരാമര്‍ശമില്ലെന്നും കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഉള്‍പ്പെടുന്നതായും മാധ്യമങ്ങള്‍ വെളിപ്പെടു ത്തി. നടപ്പ് പാര്‍ലമെന്റ് സമ്മേളനം കര്‍മപദ്ധതിയെ കുറിച്ചും ചര്‍ച്ച ചെയ്യും. 2023-2027 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാമ്പത്തിക, സാമൂഹിക, വിനോദ, മാനവ വിഭവശേഷി മേഖലകളിലുടനീളമുള്ള 107 പ്രധാന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നാലുവര്‍ഷത്തെ കര്‍മപദ്ധതികളില്‍ വിദേശികളുടെ താമസ നിയമം പരിഷ്‌കരി ക്കാനുള്ള നിര്‍ദേശമുണ്ട്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നീക്കം. കുവൈത്തിലെ 45 ലക്ഷം വരുന്ന ജനസം ഖ്യയില്‍ 70 ശതമാനത്തിനടുത്ത് വിദേശികളാണ്. പൊതുമേഖലാ വേതനം പരിഷ്‌ക രിക്കാനും അതേസമയം സ്വകാര്യമേഖലയില്‍ ജോലി തേടാന്‍ കുവൈത്തികളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.


Read Previous

ചൂ​ട് ക​ന​ത്തു; കു​വൈ​റ്റിൽ താ​പ​നി​ല അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ

Read Next

ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിക്ക്; ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular