പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അവസാന ഫോട്ടോ; ഒത്തൂകൂടി എംപിമാര്‍


ന്യൂഡല്‍ഹി:പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാ അംഗങ്ങളും ലോക്‌സഭാ അംഗങ്ങളും ഫോട്ടോ സെഷനിനായി ഒത്തുകൂടി. മൂന്ന് ഘട്ടമായാണ് ഫോട്ടോ സെഷന്‍ നിശ്ചയിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവര്‍ ആദ്യ നിരയില്‍ ഇരിക്കും. അതിനു ശേഷം രാജ്യസഭാ അംഗങ്ങളുടെയും പിന്നീട് ലോക്‌സഭാ അംഗങ്ങളുടെയും ഫോട്ടോ എടുക്കും


Read Previous

തിരിച്ചടിച്ച് ഇന്ത്യ; കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

Read Next

മുസ്ലീമീന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും ഹിന്ദുവിന് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും ജയിക്കുന്നു, പുരോഗമനപ്രസ്ഥാനങ്ങള്‍ അറ്റുപോവും’: സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular