ഇവന്റെ ലൈഗികാവയവം നീക്കിയതിനു ശേഷം 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക: ആലുവ കേസ് വിധിയിൽ ഹരീഷ് പേരടി


ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിൻ്റെ മനസ്സാക്ഷിയിലുണ്ടാക്കിയ നടുക്കം ഇതുവരെ വിട്ടു മാറിയി ട്ടില്ല. കേസിലെ പ്രതിയായ അസ്ഫാക് ആലത്തിന് തൂക്കുകയറും കിട്ടി ക്കഴിഞ്ഞു. എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് തൂക്കുകയർ വിധിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന അസ്ഫാക്കിന്റെ ലൈഗികാവയവം പ്രഗൽഭരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം.. ഒറ്റക്ക് ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടനം എന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകൾ:

”സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തിൽ 26 തൂക്കികൊലകൾ നടന്നത്രേ…1991-ലെ റിപ്പർ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വർഷങ്ങളായി കേരളത്തിൽ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്… പക്ഷെ കേരളത്തിലെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നി മൂന്ന് ജയിലുകളിലായി 16 പേർ വധശിക്ഷ കാത്ത് വർഷങ്ങളായി സുഖവാസത്തിലാണത്രേ… വിധിന്യായത്തിലെ അക്ഷരങ്ങൾ കൊണ്ട് കൊന്നാലും ആ പ്രതികൾ പിന്നെയും വർഷങ്ങൾ ജീവിക്കുമെന്നതാണ് നിലവിലെ യാഥാർത്ഥ്യം… പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തർക്കവും എന്ന് എനിക്കറിയില്ല…

ഇനി എന്റെ സ്വപ്നത്തിലെ വിധി.. അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗികാവയവം പ്രഗൽഭരായ ഡോക്ടർസിന്റെ സാന്നി ധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക …രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ടറ്റാക്ക് വന്ന് മരിച്ചോളും…വധശിക്ഷയെ എതിർക്കുന്ന ബുദ്ധിജീവികൾക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി.”


Read Previous

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയില്ല, മകള്‍ വിദേശത്തല്ല: ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

Read Next

ഇസ്രയേല്‍ സൈന്യം അല്‍ശിഫ ആശുപത്രിയുടെ കവാടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നു; ഏതു നിമിഷവും ഇരച്ചുകയറും, ആശുപത്രിക്കുള്ളിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാന്‍ അന്ത്യശാസനം; കുടുങ്ങി രോഗികളടക്കം രണ്ടായിരത്തിലേറെ പേര്‍,36 ഓളം നവജാത ശിശുക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular