മലയാളികൂട്ടം സദാഫ്‌കോ റിയാദ് സമൂഹ ഇഫ്താർ സംഗമം #Malayalee koottam Sadafco Riyadh Community Iftar Gathering


റിയാദ് : സൗദി മിൽക്ക് (സദാഫ്‌കോ ) റിയാദ് എന്ന കമ്പനിയിൽ പ്രവർത്തിച്ചു വരുന്ന മലയാളികൂട്ടം കൂട്ടായ്മയുടെ സമൂഹ ഇഫ്താർ സംഗമം മലാസ് അൽമാസ് ഓഡിറ്റോറി യത്തിൽ വെച്ച് നടന്നു കൂട്ടായ്മയുടെ അംഗങ്ങളും കുടുംബങ്ങളും കൂടാതെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു പ്രസിഡന്റ് നയീംമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇഫ്ത്താര്‍ സംഗമം മുതിർന്ന മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു

മലയാളികൂട്ടം സദാഫ്‌കോ റിയാദ് സമൂഹ ഇഫ്താർ സംഗമം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്യുന്നു

ബി ഡി കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി, സാമൂഹ്യ പ്രവർത്തകൻ നാസർ ലൈസ്,മാധ്യമ പ്രവര്‍ത്തകന്‍ ഇസ്മായിൽ പയ്യോളി 24 ന്യൂസ്‌, നാസർ വണ്ടൂർ ഉണർവ്വ്, ഫൈസൽ മിയ കൂട്ടായ്മ, നാസർ ചെറൂത്ത്, ഷഫീഖ് മലയാളികൂട്ടം സെക്രട്ട്റി, മജീദ് കെ പി ന്യൂസ്‌ 16, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറര്‍ അബ്ദുൽ സലാം സ്വാഗതവും, എക്സികൂട്ടീവ് അംഗം അഭിജിത് നന്ദിയും പറഞ്ഞു,

ഇഫ്താര്‍ മീറ്റില്‍ നിന്ന്

ജലീൽ, സഫീർ, മജീദ് ചോല, എന്നിവർ നേതൃത്വം നൽകി, 5 വർഷത്തെ സദാഫ്‌കോ ജോലി മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സഫ്നാസിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ അഭാവത്തിൽ ജയൻ കൊടുങ്ങല്ലൂരിൽ നിന്നും മജീദ് കെ പി ഏറ്റുവാങ്ങി.

മലയാളികൂട്ടം സദാഫ്‌കോ റിയാദ് പ്രവര്‍ത്തകര്‍


Read Previous

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം #New leadership for Riyadh Indian Media Forum

Read Next

പാര്‍ട്ടി ഗ്രാമത്തിലെ ബോംബ് സ്ഫോടനം വടകരയിലെ വിജയ സാധ്യതകളെ ബാധിക്കും’: കടുത്ത അതൃപ്തി രേഖപ്പെടുത്തി ശൈലജ ടീച്ചര്‍ #A bomb blast in a party village will affect the chances of victory in Vadakara

Leave a Reply

Your email address will not be published. Required fields are marked *

Most Popular