മസ്‌കറ്റില്‍ വന്‍ തീപിടിത്തം; മലയാളികളുടേത് ഉള്‍പ്പെടെ 20 ഓളം കടകള്‍ കത്തിയമര്‍ന്നു


മസ്‌കറ്റ്: ഒമാനിലെ തലസ്ഥാന നഗരിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 ഓളം കടകള്‍ കത്തിനശിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖിലാണ് തീ പടര്‍ന്നത്. കത്തിനശിച്ച കടകളില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. നിരവധി ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.

രാത്രി സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇല്ലാതിരുന്ന തിനാലാണ് ആളപായവും വന്‍ ദുരന്തവും ഒഴിവായത്. ആറ് മണിക്കൂറിന് ശേഷമാണ് തീയണച്ചത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകട കാരണം അറിവായിട്ടില്ല. ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടം കണക്കാ ക്കുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. റമസാന്‍ വിപണി പ്രതീക്ഷിച്ച് സാധനങ്ങള്‍ ഇറക്കിയിരുന്നതെല്ലാം കത്തിനശിച്ചു.


Read Previous

രാജ്യം മതേതര ഇന്ത്യയായി നിലനിൽക്കണമെങ്കിൽ ഭരണ മാറ്റം അനിവാര്യം, പിണറായി വിജയൻ ധൂര്‍ത്തിന്റെ പര്യായം.

Read Next

ബഹ്‌റൈനിൽ രണ്ട് ദിവസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular