#MES Riyadh component Iftar| എം ഇ എസ് റിയാദ് ഘടകം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. 


റിയാദ് : മുസ്ലിം എജുക്കേഷനൽ സൊസൈറ്റി റിയാദ് ഘടകം ഇഫ്‌താർ കുടുംബ സംഗമം മലസ്സിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാന്റീൻ ലോഞ്ചിൽ വെച്ച് നടത്തി. നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിനു ചാപ്റ്റർ പ്രസിഡണ്ട് അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .                   

കഴിഞ്ഞ കാൽ നൂറ്റാണ്ടായി റിയാദിൽ പ്രവർത്തിച്ചു വരുന്ന എം ഇ സ് റിയാദ് ചാപ്റ്റർ സാമ്പത്തികമായി പ്രയാസം അനുഭവിക്കുകയും പഠനത്തിൽ മുന്നിട്ട് നീൽക്കുകയും ചെയ്യുന്ന ഒട്ടനവധി പ്രൊഫഷണൽ രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ തുടർപഠനത്തിന്‌ സ്കോളർഷിപ്പ് നൽകി ഉന്നത വിജയം വരിക്കാൻ സഹായിക്കുന്നു. റമദാനിൽ അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സദഖ, സകാത്ത് എന്നിവ കഴിഞ്ഞ കാലങ്ങളിൽ സകാത്തിന് അർഹരായ കുടുംബങ്ങൾക്ക് നൽകി ആശ്വാസം നൽകാനും ചാപ്റ്ററിനു സാധിച്ചു.                   ഈ വർഷത്തെ സഖാത്തു ഫണ്ട് നിസാർ അഹമ്മദ് നൽകി കൊണ്ട് ഉൽഘടനം ചെയ്തു. ഡോക്ടർ അബ്ദുൽ അസീസ് ,നവാസ് റഷീദ് , ഹുസൈൻ അലി , ഡോക്ടർ സൈനുൽ ആബിദ് എന്നിവർ സന്നിഹിതരായി . സലിം പള്ളിയിൽ ,മൊഹിയുദ്ധീൻ ഷഹീർ,ഷാജു കെസി,സുഹാസ് ചേപ്പാലി, ഷമീം മുക്കം,മുജീബ് മുത്താട്ട്,ഹബീബ് പിച്ചൻ ,മുഹമ്മദ് ഖാൻ എന്നിവർ നേതൃതം നൽകി
 ജനറൽ സെക്രട്ടറി ടി .എസ് .സൈനുൽ ആബിദ് സ്വാഗതവും ട്രഷർ ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു


Read Previous

#’Zerotsavam 2024 | സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന ‘സീറോത്സവം 2024’ ഏപ്രില്‍ 21 ന്

Read Next

#Moscow terror attack: Death toll rises to 133| മോസ്കോ ഭീകരാക്രമണം: മരണം 133 ആയി, നിരവധി പേര്‍ ചികിത്സയില്‍’ 11 പേരെ കസ്റ്റഡിയിലെടുത്തു, നാല് പേര്‍ക്ക് നേരിട്ട് ബന്ധമെന്ന് അന്വേഷണ സംഘം

Leave a Reply

Your email address will not be published. Required fields are marked *

Most Popular