വീണ്ടും മെസ്സി മാജിക്; വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു


ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനന്‍ വിജയത്തിന്റെ കരുത്തായത്.

32-ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജ ന്റീനയെ മുന്നിലെത്തിക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അര്‍ജന്റീ നയുടെ വിജയം ഉറപ്പിച്ചു.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം വിജയ മാണിത്. ലാറ്റിനമേരിക്കന്‍ ടീമുകളില്‍ 12 പോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍. ഉറുഗ്വേ രണ്ടാമതും ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്.


Read Previous

ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

Read Next

ബൈഡൻ ഇസ്രയേലിലേക്ക്; ആശുപത്രി ആക്രമണത്തിന് പിന്നാലെ അറബ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular