ലോകകപ്പ് കലാശപ്പോരിന് പ്രധാനമന്ത്രി മോദിയും; ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും എത്തും: എയര്‍ഷോ നടത്താന്‍ വ്യോമസേന


ലോകകപ്പിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കലാശപ്പോരിന് സാക്ഷി യാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. മത്സരത്തിന് മുമ്പ് എയര്‍ഫോഴ്സിലെ സൂര്യ കിരണ്‍ എയ്റോബാറ്റിക് ടീമിന്റെ എയര്‍ ഷോ നടക്കും. സംഗീതസംവിധായകന്‍ പ്രീതത്തിന്റെ പ്രകടനം ഉള്‍പ്പെടെ മത്സരത്തിനിടെ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

അതേസമയം, ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലി യന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും പങ്കെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് അറിയിച്ചു. ടോസിന് ശേഷം വ്യോമസേനയുടെ ഒമ്പത് വിമാനങ്ങള്‍ എയര്‍ഷോ നടത്തും. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒരു ഫ്‌ലൈ പാസ്റ്റ് നടക്കും.

അതേസമയം ത്രിവര്‍ണ്ണ പതാകയുമായി വിമാനം പറത്താനുള്ള അഭ്യര്‍ത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിരസിച്ചു. ഐഎഎഫിന്റെ സൂര്യ കിരണ്‍ എയറോബാറ്റിക് ടീം രാജ്യത്തുടനീളം നിരവധി എയര്‍ ഷോകള്‍ നടത്തി യിട്ടുണ്ട്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷ, ശുചിത്വം, ട്രാഫിക് മാനേജ്‌മെന്റ് ക്രമീകരണങ്ങളുടെ സമഗ്രമായ അവലോകനം നടത്തി.


Read Previous

ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണുമരിച്ചു

Read Next

കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താന്‍ ബിജെപി; ഭീകരവിരുദ്ധ സമ്മേളനം ഡിസംബര്‍ 2ന്, ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular