മാലിദ്വീപില്‍ മുഹമ്മദ് മുയിസു തന്നെ; ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? #Mohamed Muizzu And India


മാലെ: മാലിദ്വീപ് പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വിജയം. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിൾസ് മജ്‌ലിസിലെ 93-ൽ 70 സീറ്റും മുയിസു നയിക്കുന്ന പിഎൻസിക്കാണ് ലഭിച്ചത്. പിഎന്‍സിയുെട സഖ്യകക്ഷികളായ മാലിദ്വീപ് നാഷണൽ പാർട്ടി (എംഎൻപി), മാലിദ്വീപ് ഡെവലപ്‌മെന്‍റ് അലയൻസ് (എംഡിഎ) എന്നിവ യഥാക്രമം ഒന്നും രണ്ടും സീറ്റുകൾ നേടി.

മുൻ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്‍റെ നേതൃത്വത്തിലുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഇത്തവണ 15 സീറ്റുകൾ മാത്രമാണ് നേടിയത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 65 സീറ്റുകൾ നേടിയിരുന്നു. ചൈന അനുകൂല നിലപാടുകള്‍ ആദ്യം മുതല്‍ക്കേ പ്രകടമാക്കിയ മുയിസു, രാജ്യത്ത് ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

പിഎൻസിയുടെ വൻ വിജയത്തെ ‘സൂപ്പർ മെജോരിറ്റി’ എന്നാണ് പ്രാദേശിക മാധ്യ മങ്ങൾ വിശേഷിപ്പിച്ചത്. 2019-ലെ തെരഞ്ഞെടുപ്പിൽ അന്ന് ഭരിച്ചിരുന്ന എംഡിപിയാണ് 64 സീറ്റുകള്‍ നേടി സൂപ്പർ ഭൂരിപക്ഷം കൈക്കലാക്കിയത്. അന്നത്തെ പ്രതിപക്ഷമായ പിപിഎം-പിഎൻസി സഖ്യം എട്ട് സീറ്റുകൾ മാത്രമാണ് നേടിയത്. ഡെമോക്രാറ്റുക ൾക്കും അദാലത്ത് പാർട്ടിക്കും ഇത്തവണ സീറ്റുകളൊന്നും നേടാനായില്ല. മാലിദ്വീപിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം ഈ ആഴ്‌ച അവസാനമാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥികളിൽ 40-ഓളം പേര്‍, അതായത് 10.76 ശതമാനം സ്‌ത്രീകളായിരുന്നു.

ഇതില്‍ മൂന്ന് വനിതാ സ്ഥാനാർഥികളാണ് വിജയിച്ചത്. ഭരണകക്ഷിയായ പിഎൻസി യിലെ ഫാത്തിമത്ത് സൗധ, ഫാഫു നിലാന്ധൂ മണ്ഡലത്തിലും പിഎൻസിയിൽ നിന്നുള്ള അസ്‌മ റഷീദ്, മാഫന്നു മേധു മണ്ഡലത്തിലും സ്വതന്ത്ര സ്ഥാനാർഥി അനരാ നയീം, കാഫു ഹുറ മണ്ഡലത്തിലും വിജയിച്ചു. സൗധ മുയിസുവിന്‍റെ കുടുംബാംഗമാണ്. അസ്‌മയും അനാറയും 18-ാമത് പീപ്പിൾസ് മജ്‌ലിസിൽ എംപിമാരായി പ്രവർത്തി ച്ചിട്ടുണ്ട്.

മാലിദ്വീപില്‍ യോഗ്യരായ വോട്ടർമാരിൽ 75 ശതമാനം പോരാണ് വോട്ട് രേഖപ്പെടു ത്തിയത്. മാലിദ്വീപിലെ ഏറ്റവും കുറഞ്ഞ പോളിങ് റെക്കോഡാണിത്. 2,84,663 പേർ വോട്ട് ചെയ്യാൻ അർഹത നേടിയെങ്കിലും 2,15,860 പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. 2019 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 81.32 ശതമാനമായിരുന്നു പോളിങ്. യോഗ്യരായ 2,64,446 വോട്ടർമാരിൽ 2,15,053 പേർ വോട്ട് ചെയ്യാനെത്തിയിരുന്നു.

മുയിസുവിൻ്റെ ചൈന അനുഭാവം, ‘ഇന്ത്യ ഔട്ട്’ നയം

ചൈനയോട് പ്രത്യക്ഷ അനുഭാവം പ്രകടിപ്പിച്ച വ്യക്തിയാണ് മുഹമ്മദ് മുയിസു. മാലിദ്വീപിന് ചൈനയുടെ സൈനിക സഹായം നൽകുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നു. വര്‍ഷങ്ങളായി ഇന്ത്യ നല്‍കി വരുന്ന സഹായങ്ങള്‍ നിരസിക്കുന്നതിന്‍റ പ്രകടമായ സൂചനയായിരുന്നു അത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സൈനിക സാന്നിധ്യം വിപുലീകരിക്കാനുള്ള അവസരവും ഈ പദ്ധതി നല്‍കിയിരുന്നു.

മാലിദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ ഉടനടി പിന്‍വലിക്കണമെന്നും മുയിസു പ്രഖ്യാപിച്ചിരുന്നു. പുതിയ ചൈന-മാലദ്വീപ് ബന്ധം പ്രദേശത്തെ നയതന്ത്ര രാഷ്‌ട്രീ യത്തെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചൈനയുമായുള്ള മാലിദ്വീപിന്‍റെ സൈനിക ചങ്ങാത്തവും ഇന്ത്യക്ക് സുരക്ഷാ ഭീഷണി സൃഷ്‌ടിക്കുന്ന ഒന്നാണ്. സുപ്രധാനമായ സമുദ്ര മേഖലയിൽ നയപരമായ ഓപ്ഷനുകൾ പുനഃപരി ശോധിക്കാൻ ന്യൂഡൽഹിയെയും മറ്റ് ആഗോള ശക്തികളെയും ഇത് പ്രേരിപ്പിക്കും.

മാലി-ചൈന അവ്യക്ത കരാർ

മാലദ്വീപ്-ചൈന പ്രതിരോധ കരാർ രഹസ്യ സ്വഭാവമുള്ളതാണെങ്കിലും കാരാറിന്‍റെ വികാസം ഇന്ത്യയെ സംബന്ധിച്ച് ആശങ്കാജനകമാണ്. ചൈനീസ് സൈന്യം മാലി ദ്വീപിന് മാരകമല്ലാത്ത സൈനിക ഉപകരണങ്ങളും പരിശീലനവും സൗജന്യമായി നൽകുമെന്നാണ് റിപ്പോര്‍ട്ട്. ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രവാക്യത്തോടെയാണ് മുയിസു തന്‍റെ പ്രചാരണം തന്നെ ആരംഭിച്ചത്. ഇത് ബീജിങ്ങിന് അദ്ദേഹത്തെ കൂടുതല്‍ പ്രിയങ്കര നാക്കുകയായിരുന്നു.

ഇനി എന്ത്?

മാലിദ്വീപിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്‌ക്ക് ആശങ്കാജനകമാണെന്നത് തീര്‍ച്ചയാണ്. രാജ്യത്തിന്‍റെ വിദേശ നയത്തിൽ, വിശേഷിച്ചും ഇന്ത്യയും ചൈനയു മായുള്ള ബന്ധത്തില്‍ ഇത് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സന്തുലിതാവസ്ഥയെയും മുയിസുവിന്‍റെ നിലപാടുകള്‍ ബാധിക്കു മെന്നാണ് വിലയിരുത്തപ്പെടുന്നത്.


Read Previous

ഇലക്‌ടറൽ ബോണ്ട് ഇന്ത്യ കണ്ട വന്‍ അഴിമതി, മോദി ഏറ്റവും വലിയ അഴിമതിക്കാരൻ : സുഭാഷിണി അലി #Subhashini Ali Against Modi

Read Next

പി. വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി’ : വി. ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular