സിനിമാ സീരിയൽ താരം രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ


മലയാളം സിനിമാ സീരിയൽ താരം രഞ്ജുഷ മേനോനെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെയാണ് രഞ്ജുഷ പ്രശസ്തയാകുന്നത്. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങൾ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മൽസരാർത്ഥി ആയിരുന്നു.

കൊച്ചിയ സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായിട്ടാണ് കരിയർ ആരംഭിച്ചത്. സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)


Read Previous

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാഹചര്യം നിലനിര്‍ത്തും’; സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കി

Read Next

‘മുഖ്യമന്ത്രി നുണയന്‍, കൊച്ചിയില്‍ ബോംബ് പൊട്ടിയപ്പോള്‍ പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു’, അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വർഗീയവാദിയാക്കുന്നു : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular