ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപി ഹൈബി ഈഡൻ.


കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈ ക്കോടതിയെ സമീപിക്കുമെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. എൻ.കെ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അവർ അനുമതി നിഷേധിച്ചിരുന്നു.

മെയ് മുപ്പതിന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ് യുഡിഎഫ് എംപിമാരുടെ സംഘം തീരുമാ നിച്ചത്. എന്നാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്കേപ്പെടു ത്തുകയായിരുന്നു. ഇടത് എംപിമാരുടെ സംഘവും ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.


Read Previous

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും.

Read Next

നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണ വേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചന: കേന്ദ്ര മന്ത്രി വി. മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular