നവകേരള സദസ്: കാസര്‍കോഡ് ജില്ലയില്‍ ഞായറാഴ്ച പ്രവൃത്തി ദിനമാക്കി സര്‍ക്കാര്‍; പ്രതിഷേധമേറുന്നു


കാസര്‍കോഡ്: നവകേരള സദസിന്റെ പേരില്‍ കാസര്‍കോഡ് ജില്ലയില്‍ അടുത്ത ഞായറാഴ്ച പ്രവൃത്തി ദിനമാക്കി സര്‍ക്കാര്‍. രണ്ട് ദിവസങ്ങളിലായി നടക്കുന്ന നവകേരള സദസില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് ഇതു സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതിനാല്‍ തന്നെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പരിപാടിയില്‍ പങ്കെടുക്കണമെന്നും ഇതിനാണ് ഞായറാഴ്ച പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയതെന്നുമാണ് കളക്ടറുടെ വിശദീകരണം. ക്രൈസ്തവര്‍ പുണ്യ ദിനമായി ആചരിക്കുന്ന ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയതില്‍ വിവിധ ക്രൈസ്തവ മത വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.

ഇതിന് മുന്‍പും പിണറായി സര്‍ക്കാരിന്റെ പല പരിപാടികളും ഞായറാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. അന്നെല്ലാം ക്രൈസ്തവര്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. മന്ത്രി മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ കീഴിലുള്ള അദാലത്തുകള്‍ അടക്കം വിവിധ പരിപാടികള്‍ ഞായറാഴ്ചകളിലാണ് നടത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ചിലവില്‍ നടപ്പാക്കുന്ന പ്രചാരണ പരിപാടിയായ നവകേരള സദസ് തുടക്കം മുതല്‍ വിവാദത്തിലായിരുന്നു.


Read Previous

അല്‍ ഷിഫയില്‍ ഹമാസിന്റെ ആയുധങ്ങളും ആസ്തി രേഖകളും കണ്ടെത്തി; ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു; നവജാത ശിശുക്കള്‍ക്കുള്ള ഇന്‍കുബേറ്ററുകള്‍, ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ ഇസ്രയേലില്‍ നിന്ന് സൈനിക ടാങ്കുകള്‍ എത്തിച്ച് അല്‍ ഷിഫ ആശുപത്രിക്ക് കൈമാറി.

Read Next

നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ഒരു കോടിയുടെ ആഡംബര ബസ്; ന്യായീകരണവുമായി ഗതാഗത മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular