ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: കേളി


റിയാദ് : വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് അനിവാര്യമായ ഭരണമാറ്റത്തിന് കേരളത്തിൽ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാരിനോടും കേരളത്തിലെ പ്രതിപക്ഷത്തോടും ഒരേ സമയം പോരാടേണ്ട അവസ്ഥയാണ് നിലവിൽ. ഈ അവസ്ഥക്ക് മാറ്റം വരണം. നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ യൂണിയൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനും അവ നേടിയെടുക്കാനും തിരഞ്ഞെടുത്ത പാർലിമെന്റ് അംഗങ്ങൾക്ക് കഴിയണം. നിർഭാഗ്യവശാൽ കേരളത്തിൽ നിന്നും നിലവിൽ അംഗങ്ങളായിരിക്കുന്ന പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ ഭാഗത്തു നിന്നും അത്തരത്തിലുള്ള ഇടപെടൽ കാണാൻ സാധിക്കുന്നില്ല.

ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യു താനന്ദനും ചേർന്നാണ് നാടിന്റെ ആവശ്യങ്ങൾക്കായി പോരാടിയിരുന്നത്. ഇന്ന് ന്യായമായ ആവശ്യങ്ങൾക്കായി മന്ത്രിമാർക്കും എംഎൽഎ മാർക്കും രാജ്യതല സ്ഥാനത്ത് പ്രതിഷേധിക്കേണ്ട അവസ്ഥയിലാണ്.

രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുന്ന വിധത്തിലാണ് ഇന്നത്തെ ഭരണ സംവിധാനങ്ങൾ പൊയ്കൊണ്ടിരിക്കുന്നത്. സർവ്വ മേഖലയിലും രാജ്യം നേടിയ പുരോഗതി ദിനംതോറും നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കണം. അതിനായി വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ വിവേകപൂർവ്വം നേരിടേണ്ടത് അനിവാര്യമാണ്.

കേരളത്തിലെ ഇടതുമുന്നണി കരുത്തരായ 20 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാടിന്റെ വികസനത്തിനും അവകാശ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ നേതൃനിരയെയാണ് മുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾ, മണ്ഡലം കൺവെൻഷനുകൾ, കുടുംബ സംഗമങ്ങൾ തുടങ്ങി ഇടതു മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വേണ്ട വിപുലമായ പ്രവർത്തനങ്ങൾക്ക് കേളി പദ്ധതിയിട്ടിട്ടുണ്ടെന്ന് കേളി സെക്രട്ടറിയിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


Read Previous

സമരാ​ഗ്നി വേദിയിലെ ദേശീയ ​ഗാനം; ‘എന്‍റെ തല എന്‍റെ ഫിഗർ’ കാലം കഴിഞ്ഞു; നേതാക്കളെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ്

Read Next

ഡോ: കല ഷഹി – ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക

Leave a Reply

Your email address will not be published. Required fields are marked *

Most Popular