സംസ്ഥാനത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തി; രോ​ഗം വ്യാപിക്കുന്നു, ബാധിച്ചത് ആയിരത്തിലേറെ പേർക്ക്


തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപിക്കുന്നതിനിടയിൽ കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്രം. തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആർ വ്യക്തമാക്കി. പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.

ആർടിപിസിആർ പരിശോധനയിലാണ് 79കാരന് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. നേരത്തെ സിംഗപ്പൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തെ ജെഎൻ1 കണ്ടെത്തിയിരുന്നു.

പുതിയ വകഭേദം കണ്ടെത്തിയതോടെ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനമയം നടത്തി. വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നി‍ർദേശം. 2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ആദ്യമായി കോവിഡിൻ്റെ പുതിയ വകഭേദമായ ‘ജെഎൻ1’ കണ്ടെത്തിയത്. തുടർന്ന് ചൈനയിൽ ഇത് വ്യാപകമാവുകയായിരുന്നു. അമേരിക്കയടക്കമുള്ള പതിനൊന്ന് രാജ്യങ്ങളിൽ വകഭേദം റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകളുടെ വർധന തുടരുകയാണ്. കേരളത്തിൽ കോവിഡ് പോസിറ്റീവായ 1324 പേർ ഇപ്പോഴുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നതും കേരളത്തിലാണ്. നേരിയ രോഗലക്ഷങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളുമില്ലാ ത്തതിനാൽ പലരും ചികിത്സ തേടുന്നില്ല.


Read Previous

നാവും,പല്ലുകളും,താടിയെല്ലും, സ്തനത്തിന്‍റെ ഭൂരിഭാഗവും നീക്കംചെയ്തു;എന്നിട്ടും ടോണിമോള്‍ പൊരുതി വിജയിച്ചു

Read Next

ബാബു ജോര്‍ജും സജി ചാക്കോയും സിപിഎമ്മിലേക്ക്?; പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും നവകേരള സദസില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular