50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ പാടില്ല’; നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് വനംവകുപ്പ് തിരുത്തി


തിരുവനന്തപുരം: നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് തിരുത്തി. ആനയ്ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പാടില്ലെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിവാദ ഉത്തരവാണ് തിരുത്തിയത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാക്കാത്ത തരത്തില്‍ സുരക്ഷ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. പുതിയ ഉത്തരവ് ഹൈക്കോടതിയെ അറിയിക്കും..

പൂരത്തിന് ആനകളെ എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോള്‍ ആനകളുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍, പടക്കങ്ങള്‍, തീവെട്ടികള്‍, താളമേളങ്ങള്‍ തുടങ്ങിയവ പാടില്ലെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. സര്‍ക്കുലര്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് തൃശൂര്‍ പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കുലറിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു.


Read Previous

ഒമാനില്‍ ശക്തമായ മഴ: വെള്ളപ്പൊക്കത്തില്‍ മലയാളി ഉള്‍പ്പെടെ 12 മരണം, എട്ട് പേര്‍ക്കായി തെരച്ചില്‍

Read Next

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular