രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍


നീലഗിരി: വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ താളൂരിലെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഇന്ന് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്. രാവിലെ ഒമ്പതരയ്ക്ക് നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ എത്തിയത്. ഇതിന് ശേഷമാണ് സുല്‍ത്താന്‍ബത്തേരിയിലേയ്ക്ക് പുറപ്പെട്ടത്.

രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും പങ്കെടുക്കും.


Read Previous

50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ പാടില്ല’; നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് വനംവകുപ്പ് തിരുത്തി

Read Next

ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും, കുടുംബവുമായി അവസാനം സംസാരിച്ചത് വെള്ളിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular