ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും, കുടുംബവുമായി അവസാനം സംസാരിച്ചത് വെള്ളിയാഴ്ച


തൃശൂര്‍: ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.

ട്രെയിനിങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ തങ്ങളുടെ മകള്‍ ഉണ്ടെന്ന് അറിഞ്ഞ സമയം മുതല്‍ കുടുംബം വളരെയധികം ആശങ്കയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബവുമായി ആന്റസ അവസാന മായി സംസാരിച്ചത്. കമ്പനി അധികൃതരുമായി സംസാരിക്കുമ്പോള്‍ മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എംഎസ് സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഹെലികോപ്റ്ററില്‍ എത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്ക് കൊണ്ടുപോയത്.

ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.


Read Previous

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Read Next

കരുവന്നൂര്‍: പുതിയ നിര്‍ദേശവുമായി ഇഡി; പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular