ഖത്തറില്‍ 30 ദിവസത്തിനകം താമസരേഖ നേടണം; വീഴ്ച വന്നാല്‍ പിഴ 2.28 ലക്ഷം രൂപ വരെ


ദോഹ: ഖത്തറില്‍ റെസിഡന്‍സി വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമാണ് സമയമെന്ന് ആഭ്യന്തര മന്ത്രാലയം. പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ 30 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മന്ത്രാലയം

രാജ്യത്ത് പ്രവേശിച്ച ദിവസം മുതല്‍ 30 ദിവസം വരെയാണ് താമസരേഖ ശരിയാക്കു ന്നതിനുള്ള സമയം. വീഴ്ച സംഭവിച്ചാല്‍ 10,000 ഖത്തര്‍ റിയാല്‍ (ഏകദേശം 2.28 ലക്ഷം രൂപ) വരെയാണ് പിഴയായി ഈടാക്കുക.

റെസിഡന്‍സി പെര്‍മിറ്റിന് ആവശ്യമായ മെഡിക്കല്‍ ഉള്‍പ്പെടെയുള്ള ഏതാണ്ടെല്ലാ വിസാ നടപടിക്രങ്ങളും ഖത്തറില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇപ്പോള്‍ പൂര്‍ത്തീ കരിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് നേരത്തേ റെസിഡന്‍സി വിസ പെര്‍മിറ്റ് ലഭിക്കാന്‍ ഉണ്ടായിരുന്ന മൂന്നു മാസ കാലയളവ് ചുരുക്കിയതെന്ന് കരുതപ്പെടുന്നു.


Read Previous

പാക് പണച്ചാക്കുകള്‍ ദുബായിലേക്ക് കളംമാറി; രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ബിസിനസ് സുരക്ഷിതമാക്കുക ലക്ഷ്യം’ 20 മാസത്തിനിടെ നിരവധി ബിസിനസുകാര്‍ ദുബായിലേക്ക് മാറി

Read Next

ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular