അൻപോട് മലപ്പുറം” ഒഐസിസി സമാഹരിച്ചത് 11 ലക്ഷം രൂപയിലധികം.


റിയാദ് : അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം സമാഹരിക്കുന്നതിന് റിയാദ് റഹീം സഹായ സമിതിയി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ മലപ്പുറം ഒ ഐ സി സി ജില്ല കമ്മറ്റി സമാഹരിച്ചത് 11,23,805 രൂപ.

സമാഹരിച്ച തുക പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്റെ സാന്നിധ്യത്തിൽ കോഡിനേഷൻ കമ്മറ്റി പ്രതിനിധികൾക്ക് ഷറഫ് ചിറ്റൻ കൈമാറുന്നു.

സ്വരൂപിച്ച തുക റിയാദിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ചലഞ്ചിന്റെ കോഡിനേഷൻ കമ്മറ്റി പ്രതിനിധികളായ ഫൈസൽ തമ്പലക്കോടൻ,ഉമറലി,അക്ബർ,ഷൈജു പച്ച എന്നിവർക്ക് കൈമാറി. ബിരിയാണി ചലഞ്ച് പ്രഖ്യാപിച്ചയുടനെ സഹായ സമിതിക്ക്ഐക്യദാർഢ്യവുമയി “അൻപോട് മലപ്പുറം” എന്ന തലവാചകത്തിൽ ജില്ല ക്യാമ്പയിന് ആരംഭിക്കുകയിരുന്നെന്ന് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.

രണ്ടായിരത്തിലധികം ബിരിയാണി പൊതികളാണ് ഒ ഐ സി സി വാങ്ങി ചലഞ്ചിൽ പങ്കെടുത്തവരുടെ വീട്ടുപടിക്കൽ എത്തിച്ചത്. വിവിധ ഒഐസിസി ജില്ലാ കമ്മറ്റികളും, സുമനസ്സുകളും ക്യാമ്പയിൻ വഴി നിർധനരായ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലേക്ക് ബിരിയാണി സ്പോൺസർ ചെയ്‌തെന്നും സിദ്ധിഖ് പറഞ്ഞു.

നേരത്തെ ചിട്ടപ്പെടുത്തിയത് അനുസരിച്ച് ഒ ഐ സി സി യുടെ വളണ്ടിയർമാരും ചാലഞ്ചിന്റെ ഭാഗമായി. റിയാദ് ഒഐസിസിയുടെ ആസ്ഥാനമായ സബർമതിയിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, മുനീബ് പാഴൂർ, എന്നിവരും ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാക് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് ചുമതല വഹിക്കുന്ന ബാലു കുട്ടൻ, ജില്ല വർക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, സലിം വാലില്ലാപ്പുഴ,അമീർ പട്ടണത്ത്,ബഷീർ കോട്ടക്കൽ, അബൂബക്കർ മഞ്ചേരി,സമീർ മാളിയേക്കൽ, സലിം വാഴക്കാട്, ഉണ്ണികൃഷ്ണൻ, ഭാസ്കരൻ,ഷൗക്കത്ത്,അൽതാഫ് വാഴക്കാട്,അൻസാർ വാഴക്കാട്,ശിഹാബ്,ഷൈജു ബഷീർ,ബിജു പാണ്ടികശാല, ഷംനാദ് കരുനാഗപ്പള്ളി, നാദിർഷ ഓയൂർ, നിസാർ പല്ലികശ്ശേരി,നവാസ് ഒപീസ്, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.


Read Previous

ഒ ഐ സി സി നേതാക്കൾ റഹീമിന്റെ മാതാവിനെ സന്ദർശിച്ചു.

Read Next

ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular