തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാകമ്മിറ്റി ചുമതലയേറ്റു.


റിയാദ്: ഒ.ഐ.സി.സി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ പ്രസിഡന്റ്റും ഭാരവാഹികളും ചുമതല ഏറ്റെടുത്തു. കെ.പി.സി.സിയുടെയും ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്.

മുന്‍ പ്രസിഡണ്ട്‌ സുരേഷ് ശങ്കര്‍ പുതിയ കമ്മിറ്റിക്ക് ചുമതല കൈമാറുന്നു.

ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചുമതല കൈമാറ്റ ചടങ്ങിന് ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖം പറഞ്ഞു പ്രസിഡന്റ് സുരേഷ് ശങ്കർ അദ്യക്ഷത വഹിച്ചു സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ്‌ പറശനിക്കടവ് യോഗം ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്‌ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർകാട്, നവാസ് വെള്ളിമാടുകുന്നു, ഷംനാദ് കരുനാഗപ്പള്ളി, സിദ്ധിക്ക് കല്ലുപറമ്പൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, ശരത് സ്വാമിനാഥൻ, ഷിജു കോട്ടയം, കെ കെ. തോമസ്, അബ്‌ദുൾ സലാം ഇടുക്കി, ഷഫീഖ് പുരക്കുന്നിൽ, വിൻസെന്റ് ജോർജ്, ഷാജി മഠത്തിൽ, അലി ആലുവ, സലീം ആർത്തിയിൽ, സക്കിർ ദാനത്, അമീർ പട്ടണത്, തുടങ്ങിയവർ പുതിയതായി അധികാരം ഏറ്റെടുത്ത നേതാക്കൾക്ക് ഹാരാർപ്പണം നടത്തി അഭിനന്ദനങ്ങൾ അറിയിച്ചു.

ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ നിയുക്ത പ്രസിഡണ്ട്‌ ആയി ചുമതലയേറ്റ നാസര്‍ വലപ്പാട് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു

തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ജില്ലാ പ്രസിഡന്റായി നാസർ വലപ്പാട് ,ജനറൽ സെക്രട്ടറി സോണി പാറക്കൽ (സംഘടനാ ചുമതല) ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ എന്നിവരെ ഐക്യകണ്ഠേനയാണ് ജില്ലാ കമ്മറ്റി നേരത്തെ തെരഞ്ഞെടുത്തത് . മറ്റു ഭാരവാഹികളായി അൻസായ് ഷൗക്കത്ത്, തൽഹത്ത് ഹനീഫ, ഗഫൂർ ചെന്ത്രാപ്പിന്നി (വൈസ് പ്രസിഡണ്ട്മാർ) മാത്യു സിറിയക് ,ബാബു നിസാർ (ജനറൽ സെക്രട്ടറി) ഇബ്രഹാം ചേലക്കര, ജോയ് ഔസേപ്പ്, സഞ്ജു അബ്ദുൽസലാം, സുലൈമാൻ മുള്ളൂർക്കര, നേവൽ ഗുരുവായൂർ, ജമാൽ അറയ്ക്കൽ, (സെക്രട്ടറി) സലിം മാള (അസിസ്റ്റൻറ് ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തിരുന്നു.

വല്ലി ജോസ്, ഷാഹുൽ കുന്നത്ത് ,ഡോക്ടർ സജിത് ,മജീദ് മതിലകം, സത്താർ ഗുരുവായൂർ, ജോണി തോമസ് ,ഹാരിസ്, മുഹമ്മദ് മുസ്തഫ, അബ്ദുൽസലാം, അമീർ മതിലകം , ആഷിക്ക്, സെയ്ഫ് റഹ്മാൻ, ലോറൻസ് അറക്കൽ, എന്നിവരെ നിര്‍വ്വാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തിരുന്നു. സുരേഷ് ശങ്കർ,മാള മൊഹ്‌യിദ്ധീൻ ഹാജി, യഹ്‌യ കൊടുങ്ങല്ലൂർ, രാജു തൃശ്ശൂർ, അഷറഫ് കിഴപ്പിള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ എന്നിവരാണ് ജനറൽ കൗൺസിൽ പ്രതിനിധികൾ.

സോണി പാറക്കൽ യോഗത്തിന് സ്വാഗതവും അൻസായ് ഷൌക്കത്ത്‌ നന്ദിയും പറഞ്ഞു.


Read Previous

ബഹിരാകാശ നിലയത്തിൽ കാണാതായ തക്കാളി ഒടുവിൽ നാസയുടെ ബഹിരാകാശ സഞ്ചാരി കണ്ടെത്തി

Read Next

ശബരിമലയിൽ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular