സൗദിയില്‍ വനിത നഴ്‌സുമാര്‍ക്ക് അവസരം; താമസവും ഭക്ഷണവും വിസയും സൗജന്യം


നോർക്ക റൂട്ട്സ് മുഖേന സൗദി MoH ലേയ്ക്ക് വനിതാ നഴ്സുമാർക്ക് തൊഴിലവസരം. നഴ്സിങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശംമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകൾ സ്വീകരിക്കുന്നഅവസാന തീയതി ഫെബ്രുവരി 23.

കാർഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറൽ നഴ്സിംഗ്/ ഡയാലിസിസ് / എൻഡോസ്കോപ്പി/മെന്റൽ ഹെൽത്ത്/ മിഡ്വൈഫ് / ഓങ്കോളജി/ OT (OR )/ PICU/ ട്രാൻസ്പ്ലാന്റ്/ മെഡിക്കൽ സർജിക്കൽ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ, വെള്ള പശ്ചാത്തലത്തിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (JPG) എന്നിവ
rmt3.norka@kerala.gov.in. എന്ന ഇമെയിലിലേയ്ക്ക് അയക്കണം. അഭിമുഖം കൊച്ചി, ബംഗ ളുരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ വച്ചായിരിക്കും. അഭിമുഖത്തിൽ പങ്കെടു ക്കാനുദ്ദേശിക്കുന്ന സ്ഥലം ഉൾപ്പെടുത്തി വേണം അപക്ഷകർ ഇമെയിൽ അയക്കേണ്ടത്. സൗദി ആരോഗ്യ മന്ത്രാലയതിന്ടെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ബാംഗ്ലൂരിലും, 25-26 ഫെബ്രു വരി വരെ ഡൽഹിയിലും, ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ചെന്നൈലുമായി രിക്കും അഭിമുഖം നടക്കുകയെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

സംശയനിവാരണത്തിന് നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പർ 18004253939 , (ഇന്ത്യയിൽ നിന്നും) +91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യം) എന്നീ നമ്പരുക ളിൽ ബന്ധപ്പെടാവുന്നതാണ്. നോർക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org ലും
വിവരങ്ങൾ ലഭിക്കും.


Read Previous

മരിക്കും മുമ്പ് ഹക്കീം മകളോട് ഫോണിലൂടെ യാത്ര പറഞ്ഞു, അവസാന ശ്വാസത്തിലും പ്രിയപ്പെട്ടവരെ ഓര്‍ത്തു’; ദുബായില്‍ കൊല്ലപ്പെട്ട പ്രവാസിയെ കുറിച്ച് നോവുന്ന കുറിപ്പ്

Read Next

പൂച്ചയ്ക്കെന്ത് കാര്യം… കാര്‍ട്ടൂണ്‍ പംക്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular