പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി


ഇസ്ലാമാബാദ്: 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മിയാന്‍ വാലിയില്‍ നിന്ന് മത്സരിക്കുന്നതിന് ഇമ്രാന്‍ ഖാന്‍ തന്റെ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. മിയാന്‍ വാലിയെ കൂടാതെ ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലും ഇമ്രാന്‍ ഖാന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തോഷഖാന കേസില്‍ ശിക്ഷിക്കപ്പെട്ട ഇമ്രാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇപ്പോഴുള്ളത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ ഡിസംബര്‍ 23 ന് ജാമ്യം ലഭിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമാബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി.

ജനുവരി 11 ന് സ്ഥാനാര്‍ഥികളുടെ പട്ടിക തെഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടും. 12 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയമുണ്ട്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.


Read Previous

പുതുവർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ പോയ വർഷം കേരള രാഷ്ട്രീയത്തിൽ നിന്ന് വിടപറഞ്ഞ ജനപ്രിയ നേതാക്കള്‍

Read Next

ആരാണ് പാപ്പാഞ്ഞി എന്ന് അറിയാമോ? എന്തിനാവും പാപ്പാഞ്ഞിയെ കത്തിക്കുന്നത്? 

Leave a Reply

Your email address will not be published. Required fields are marked *

Most Popular