#VS Sunil kumar| ഫ്‌ളക്‌സില്‍ തൃപ്രയാര്‍ തേവരുടെ ചിത്രം; വി എസ് സുനില്‍കുമാറിനെതിരെ പരാതി


തൃശൂര്‍: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്‌ലക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നതിന് പിന്നാലെ തൃശൂരും സമാന സംഭവം. ഇടത് സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാറിനെതിരെയാണ് പരാതി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്‌ളക്‌സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാറി നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നിരിക്കുകയാണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

തൃപ്രയാര്‍ തേവരുടെ ചിത്രം ഫ്‌ളക്സിലുള്‍പ്പെടുത്തിയെന്നാണ് പ്രതാപന്റെ പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നും ആവശ്യ പ്പെട്ടിട്ടുണ്ട്. നേരത്തെ നടന്‍ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറായ തന്റെ ചിത്രം പ്രചാരണത്തിനായി ആരും ഉപയോഗിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തത വരുത്തിയതോടെ സുനില്‍ കുമാര്‍ ഈ ഫോട്ടോ പിന്‍വലിക്കുകയായിരുന്നു.

മതത്തിന്റെയോ ദൈവത്തിന്റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. ഇതനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം.


Read Previous

#A huge increase in the number of young voters in the electoral roll | ബോധവത്കരണ പരിപാടികൾ വിജയം കണ്ടു: വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

Read Next

#Fine for driving two wheeler without license| പ്രായപൂർത്തിയാവാത്ത കുട്ടി വണ്ടിയോടിച്ചതിന് അമ്മക്ക് അരലക്ഷം രൂപ പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular