#Fine for driving two wheeler without license| പ്രായപൂർത്തിയാവാത്ത കുട്ടി വണ്ടിയോടിച്ചതിന് അമ്മക്ക് അരലക്ഷം രൂപ പിഴ


പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചതിന് ആർസി ഉടമയായ അമ്മയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി. കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മ ത്തിനാണ് തളിപ്പറമ്പ് പോലീസ് 55,000 രൂപ പിഴ ചുമത്തിയത്.

റഹ്മത്തിൻ്റെ 14 വയസുള്ള മകൻ കഴിഞ്ഞ ദിവസം കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ കാക്കാഞ്ചാലിൽ സ്കൂട്ടർ ഓടിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്ന് തളിപ്പറമ്പ് ട്രാഫിക്ക് എസ്ഐ ഷിബു എഫ് പോൾ കസ്റ്റഡിയിലെടുക്കുക യായിരുന്നു. 

വാഹനത്തിൻ്റെ ആർസി ഉടമ റഹ്മത്താണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അരലക്ഷം രൂപയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയും ഉൾപ്പെടെ 55,000 രൂപ അടക്കാൻ നിർദേശിച്ചത്. രാജ്യത്തെ നിയമപ്രകാരം 18 വയസാകു മ്പോൾ ആർക്കും ലൈസൻസെടുക്കാമെങ്കിലും പ്രായപൂർത്തിയാകും മുമ്പ് ലൈസൻ സില്ലാതെ സ്കൂട്ടർ ഓടിച്ചതിനാൽ റഹ്മത്തിൻ്റെ മകന് ഇനി 25 വയസ് പൂർത്തിയായ ശേഷം മാത്രമേ ലൈസൻസെടുക്കാൻ സാധിക്കൂ.


Read Previous

#VS Sunil kumar| ഫ്‌ളക്‌സില്‍ തൃപ്രയാര്‍ തേവരുടെ ചിത്രം; വി എസ് സുനില്‍കുമാറിനെതിരെ പരാതി

Read Next

#Ship hit the bridge in America |അമേരിക്കയില്‍ പാലത്തിലിടിച്ച കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍; സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്- വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular