#Ship hit the bridge in America |അമേരിക്കയില്‍ പാലത്തിലിടിച്ച കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍; സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്- വീഡിയോ


വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍. ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ പതാകയുള്ള ഡാലി ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളം ബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചെങ്കിലും നാവികരെല്ലാം സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വെള്ളത്തില്‍ വീണവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.


Read Previous

#Fine for driving two wheeler without license| പ്രായപൂർത്തിയാവാത്ത കുട്ടി വണ്ടിയോടിച്ചതിന് അമ്മക്ക് അരലക്ഷം രൂപ പിഴ

Read Next

#The young doctor lay dead | തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ചനിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular