രണ്ടാംമൂഴം സഗൗരവം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഗവർ ണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോ ട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്.

മന്ത്രി മാരുടെ സത്യപ്രതിഞ്ജ നടക്കുകയാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത് തൃശ്ശൂര്‍ ഒല്ലൂര്‍ നിന്നുള്ള സിപി ഐ പ്രതിനിധി കെ. രാ ജന്‍ ആണ്, തുടര്‍ന്ന് റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍ കുട്ടി , എ കെ ശശീന്ദ്രന്‍,അഹമ്മദ്‌ ദേവര്‍ കോവില്‍, ആന്റണി രാജു വി.അബ്ദുല്‍ റഹിമാന്‍, ജി ആര്‍ .അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ .ബിന്ദു, ജെ.ചിഞ്ചു റാണി, എം.വി . ഗോവിന്ദന്‍ മാസ്റ്റര്‍, മുഹമ്മദ്‌ റിയാസ് ,പി.പ്രസാദ്‌, കെ.രാധാകൃഷ്ണന്‍, പി. രാജീവ്‌, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, വീണ ജോര്‍ജ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു..

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 3.30നാണു ചടങ്ങ് ആരംഭിച്ചത്. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയതാണ് മന്ത്രിസഭ. സത്യപ്രതിഞ്ജ ചടങ്ങിന് ശേഷം രാജ്ഭവനില്‍ ഗവര്‍ണ്ണറുടെ ചായ സല്‍ക്കാരം ഉണ്ടാകും, തുടർന്ന് മന്ത്രിസഭയുടെ ആദ്യ യോഗം 5.30നു സെക്രട്ടറിയേറ്റിൽ നടക്കും


Read Previous

ചാട്ടം പിഴച്ചു ഓട് തകര്‍ന്ന്‍ പുലി വീടിനുള്ളില്‍ പതിച്ചു; പൂച്ചയെ കിട്ടിയിതുമില്ല.

Read Next

ജിദ്ദയിലെ ആദ്യ മലയാളി ഡോക്ടർ ആയിഷാബി വിടവാങ്ങി; അന്ത്യം ഹൃദയാഘാ തത്തെ തുടർന്ന് ബംഗലുരുവിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular