പ്രവാസി ഓണാഘോഷം തുടരുന്നു; ഇഗ്‌സ യു എ ഇ “ഒന്നായ് ഓണം” ആഘോഷിച്ചു


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവൺമെന്റ് പോളി ടെക്‌നിക് കോളേജ് ഷൊർണൂർ UAE alumni (igsa) -ഇഗ്‌സയുടെ പതിനാറാമത് ഓണാഘോഷം – ഒന്നായ് ഓണം, ദുബായ് അൽ ഖിസൈസിൽ ഉള്ള ക്രെസെന്റ് ഇംഗ്ലീഷ് സ്കൂളിൽ ഇന്നലെ സമുചിതമായി ആഘോഷിച്ചു.

പൂക്കളമത്സരത്തോടെ ആരംഭിച്ച ചടങ്ങിൽ, പൂർവ്വ വിദ്യാര്ത്ഥികളും കുടുംബാംഗ ങ്ങളുമായി എഴുനൂറോളം പേർ പങ്കെടുത്തു. ഐ പി ടി യിലെ റിട്ട. എച് ഓ ഡി ശ്രീമതി. ജയലക്ഷ്മി ടീച്ചറും ഹോട് പാക്ക് മാനേജിങ് ഡയറക്ടർ അബ്ദുൽ ജബ്ബാർ പി ബി യും വിശിഷ്ടാഥിതികളായിരുന്ന ചടങ്ങിൽ, സോന പേപ്പേഴ്സ് എം ഡി. വിക്രാന്ത് ഛബ്ര, വിക്ടറി പ്രിന്റിങ് പ്രസ് എം ഡി സിനോജ് ജോർജ്ജ് തുടങ്ങിയവരും പങ്കെടുത്തു. പ്രമോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, ജോൺസൻ കാനം, ആനന്ദ്, അൻസിൽ, അനീഷ് വി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

ചെണ്ടമേളവും, ഘോഷയാത്രയും, മാവേലിയും, ഓണസദ്യയും, വടംവലിയുമായി ഗൃഹാതുരണസ്മരണകളെ പ്രവാസനാട്ടിലേക്കു അതേപടി പറിച്ചുനട്ടാണ്‌, യു എ ഇ ലെ ഏറ്റവും വലിയ കോളജ് കൂട്ടായ്മ ഇത്തവണത്തെ ആഘോഷം കെങ്കേമമാക്കിയത്. ശ്രീമതി. സിമി അവതാരിക ആയ ഈ പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരു ടെയും ഗാനങ്ങളും, സിനിമാറ്റിക് ഡാൻസുകളും തിരുവാതിരകളിയും കൂടാതെ, സീ കേരളം സ രി ഗ മ പ സീസൺ 1 വിജയികളായ ലിബിൻ സ്കറിയ, ശ്രീജിഷ് സുബ്ര ഹ്മണ്യൻ, ശ്വേത അശോക് എന്നിവരുടെ മ്യൂസിക്കൽ നൈറ്റും സ്റ്റുഡിയോ 19 ടീമിന്റെ നൃത്തവും അരങ്ങേറി. ഇഗ്‌സ-യുമായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള മൊമെന്റൊയും, പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.


Read Previous

കാസർഗോഡ് നോർത്ത് അമേരിക്ക എൽബിഎസ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

Read Next

മീഡിയ വൺ ലിറ്റിൽ സ്‌കോളർ വിജ്ഞാനോത്സവം രജിസ്ട്രേഷൻ ഉദ്ഘാടനം, നവംബര്‍ 20 വരെ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular