പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും കാരണം മോദി, വാഗ്‌ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി #Priyanka Gandhi Against Modi


ജയ്‌പൂർ : രാജ്യത്തെ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‌ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജനങ്ങളിൽ നിന്നും അവരുടെ പ്രശ്‌നങ്ങളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും അകന്നിരി ക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മോദിക്ക് ചുറ്റുമുള്ളവർ സത്യം പറയാൻ ഭയപ്പെടുന്ന തരത്തിൽ അധികാരം ആസ്വദിക്കുന്നുവെന്നും രാജസ്ഥാനിലെ ജലോറിൽ നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.

‘നിങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം പണപ്പെരുപ്പമാണ്. മോദിജിക്ക് അത് മനസിലാ ക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അധികാരം കൂടുതലുള്ളപ്പോൾ ആളുകൾ സത്യം പറയില്ല. ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും യാഥാർഥ്യത്തെക്കുറിച്ച് അദ്ദേഹത്തോട് പറയാൻ ഭയമാണെ’ന്നും പ്രിയങ്ക പറഞ്ഞു.

കർഷകർ കടക്കെണിയിലാണ്, പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ടിവി യിലും മാധ്യമങ്ങളിലും ഫോണുകളിലും രാജ്യം പുരോഗമിക്കുന്നതായി കാണിക്കുന്നു. ജി 20 ഉച്ചകോടി പോലുള്ള പരിപാടികൾ ഇന്ത്യയിൽ നടക്കുമ്പോൾ തങ്ങൾക്കും അഭിമാനം തോന്നുന്നു. എന്നാൽ മറ്റൊരു യാഥാർഥ്യം പാവപ്പെട്ടവരും യുവാക്കളും വർധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും മൂലം അനുഭവിക്കുന്നു എന്നതാണ്.

പ്രതിരോധ സേനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി അഗ്‌നിവീർ പദ്ധതി കൊണ്ടുവന്നതിന് കേന്ദ്രത്തെ വിമർശിച്ച പ്രിയങ്ക, ഈ പദ്ധതി കൊണ്ടുവന്നവർക്ക് യുവാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും വികാരങ്ങൾ മനസിലാക്കാൻ കഴിയില്ലെന്നും അവകാശപ്പെട്ടു.

അഴിമതി തുടച്ചുനീക്കുമെന്ന ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ അവകാശ വാദങ്ങൾ പൊള്ളയാണെന്നും പ്രതിപക്ഷത്തെ വായ്‌മൂടിക്കെട്ടാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നതെന്നും അവർ ആരോപിച്ചു. ആളുകൾക്കെതിരെ ഏകപക്ഷീയമായി കേസെടുക്കാനും അവരെ ജയിലിലടക്കാനും സർക്കാർ അന്വേഷണ ഏജൻസികളെ സ്വാധീനിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

‘എന്നാൽ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ ഭയപ്പെടാൻ പോകു ന്നില്ല, ഞങ്ങൾ ഞങ്ങളുടെ പാതയിൽ നിന്ന് വ്യതിചലിക്കാൻ പോകുന്നില്ല, ഞങ്ങൾ പോരാടും, ഞങ്ങൾ നിങ്ങൾക്കായി പോരാടും, ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തി ക്കുകയും സേവിക്കുകയും ചെയ്യും, ഇത് ഞങ്ങളുടെ മതം ഇതാണ് യഥാർഥ മതമെന്നും’ അവർ പറഞ്ഞു.

നിങ്ങൾ മതത്തെക്കുറിച്ച് ധാരാളം സംസാരങ്ങൾ കേൾക്കുന്നു, മതത്തിൻ്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്നു, അധികാരത്തിൽ തുടരാൻ മതം ഉപയോഗിക്കുന്നവൻ മത ക്കാരനല്ല, ഒരു മതവിശ്വാസി സേവനം മനസിലാക്കുന്നവനാണ്, തൻ്റെ ചുറ്റുമുള്ളവരെ സഹായിക്കുന്നവനാണ് അവരുടെ വാക്കുകളിൽ വീഴരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വൻകിട വ്യവസായികളുടെ വായ്‌പകൾ എഴുതിത്തള്ളുകയും സമ്പത്ത് മുഴുവൻ ഒഴുക്കിവിടുകയും ചെയ്യുന്നതിനൊപ്പം രാജ്യത്തെ വിമാനത്താവളങ്ങൾ, വൻകിട ഫാക്‌ടറികൾ, തുറമുഖങ്ങൾ എന്നിവയുടെ നിയന്ത്രണം കേന്ദ്രം അവർക്ക് നൽകി യെന്നും അവർ ആരോപിച്ചു. ഈ സമ്പത്തെല്ലാം നിങ്ങളുടെ കൈകളിൽ തിരികെ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ബിരുദം പാസായ കുട്ടികൾക്ക് അപ്രൻ്റിസ്ഷിപ്പിന് ഒരു ലക്ഷം രൂപ ലഭിക്കും. ഗിഗ് ഇക്കോണമിയിൽ പ്രവർത്തിക്കുന്നവർക്ക് ഞങ്ങൾ സാമൂഹിക സുരക്ഷ നൽകും. 5,000 കോടി രൂപയുടെ ഫണ്ട് ഞങ്ങൾ സൃഷ്‌ടിക്കും, അത് യുവാക്കൾക്ക് മാത്രമായിരിക്കും, പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുക, ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.


Read Previous

തിരുവനന്തപുരത്ത് പോരടിക്കുന്നവര്‍ തിരുനെൽവേലിയിൽ സഖ്യകക്ഷികൾ: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മോദി – PM Visit In Kerala Kattakkada

Read Next

ബൈശാഖി ദിനത്തിൽ ഡൽഹിയിലെ ഗുരുദ്വാരയിലെത്തി പ്രണാമം അർപ്പിച്ച്‌ രാഹുൽ ഗാന്ധി #RAHUL GANDHI AT GURUDWARA

Leave a Reply

Your email address will not be published. Required fields are marked *

Most Popular