ഏഷ്യന്‍ ഗെയിംസില്‍ പി വി സിന്ധു പുറത്ത്; ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തോട് തോറ്റു


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു. 

ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യ വന്‍ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന് ടീം നേടി. പുരുഷന്‍ മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്. 3:01.58 സമയത്തില്‍ ഓടിയെത്തി ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ നേട്ടം. 

വനിതകളുടെ 4400 മീറ്റര്‍ റിലേയില്‍ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്‌ലെ യ്ക്കു വെള്ളി മെഡലുണ്ട്. ബഹ്‌റെയ്ന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെങ്കലവും. നേരത്തേ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സ്വര്‍ണം നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. നിലവി ലെ ചാമ്പ്യനായ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെന വെള്ളി നേടി. നീരജോ കിഷോറോ എന്ന രീതിയില്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ നീരജ് ചോപ്ര സുവര്‍ണ ജേതാവായി. 


Read Previous

ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; മൂന്ന് മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം; ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Read Next

വിവാഹ വാഗ്ദാനം നല്‍കി പീഡനം; നടന്‍ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular