ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ലോകോത്തര അംഗികാരം.


ദോഹ: ഹമദ് അന്തരാഷ്ട്ര വിമാനത്താവളം ഖത്തറിന്റെ അഭിമാനസ്തംഭമാണ് നിരവധി പുരസ്‌ കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടുന്നത് ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റി റ്റിയൂഷന്റെ റീസർട്ടിഫിക്കേഷൻ. ലഭിച്ചിരിക്കുന്നു.

കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേ ഷന്റെ (ഐ.സി.എ.ഒ) സിവിൽ ഏവിയേഷൻ റിക്കവറി ടാസ്‌ക്ഫോഴ്സ് പുറപ്പെടുവിച്ച സുരക്ഷയും ശുചിത്വ നടപടികളും വിജയകരമായി പാലിച്ചതിനാണ് പ്രമുഖ സ്റ്റാൻഡേർഡ് ബോഡിയായ ബി. എസ് .ഐ (ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റിയൂഷൻ) ഹമദ് ഇന്റർനാഷനൽ എയർപോർട്ടിന് (എച്ച്. ഐ.എ) വീണ്ടും സർട്ടിഫിക്കറ്റ് നൽകിയത്.

ആഗോള വ്യോമയാന വ്യവസായത്തിലുടനീളമുള്ള കോവിഡ് മഹമാരിയുടെ ആരോഗ്യപരമായ ആഘാതം ലഘൂകരിക്കുന്നതിനും വിമാന യാത്ര സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് വ്യവസായ പങ്കാളികൾക്ക് പ്രായോഗികമായ മാർഗനിർദേശം നൽകുന്നതിനും വേണ്ടിയാണ് കാർട്ട് വികസിപ്പി ച്ചത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഖത്തറിലെ ഹമദ് എയർപോർട്ട് അന്താരാഷ്ട്ര യാത്രകളുടെ വീണ്ടെടുപ്പിന് നേതൃത്വം നൽകുന്നത് തുടരുകയാണ്. ലോകോത്തര വ്യവസായ സ്ഥാപനങ്ങൾ നിർദേ ശിക്കുന്ന ഏറ്റവും പുതിയ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ നിരന്തരം നിരീക്ഷിച്ച് നടപ്പിലാക്കു ന്നതിലൂടെ യാത്രക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ്.ചെയ്യുന്നത്

ഹമദ് ഇന്റർനാഷനൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർക്ക് ആരോഗ്യം, ശുചിത്വം, സുരക്ഷ ഉറപ്പ് എന്നിവ നൽകുന്ന നടപടികൾ വിമാനത്താവളം നടപ്പിലാക്കുന്നുവെന്ന് ബി.എസ്.ഐയുടെ റീ സർട്ടിഫിക്കേഷൻ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ബി.എസ്.ഐയുടെ ഐ.സി. എ.ഒ കാർട്ട് മാർഗനിർദേശങ്ങളുടെ സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ ആഗോള സ്ഥാപന മാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ട്. ഇപ്പോൾ അതിന്റെ റീ സർട്ടിഫിക്കേഷൻ വിജയകര മായി നേടുക വഴി ഉയർന്ന നിലവാരവും സുരക്ഷ മാനദണ്ഡങ്ങളും നിലനിർത്തുന്നുവെന്ന് തെളിയി ച്ചിരിക്കുകയാണെന്ന് അധികൃതർ അവകാശപ്പെട്ടു.

പുരസ്‌കാര നിറവിലാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ട് എട്ടാം വർഷത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മികവിനുള്ള ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയാണ് ഖത്തറിന്റെ അഭിമാനമായ ഹമദ് ഇന്റർനാഷനൽ എയർപോർട്ട് ജൈത്രയാത്ര തുടരുന്നത്. ലോകോത്തര സംവിധാനങ്ങളും സേവനങ്ങളുമായി മധ്യ പൗരസ്ത്യദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമായി ഖത്തറിലെ ഹമദ് ഇന്റർനാഷനൽ എയർപോർട്ട് ഇതിനകം അംഗീകരിക്കപ്പെട്ട് കഴിഞ്ഞു.

ലോകാടിസ്ഥാനത്തിൽ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലെ മുൻപന്തിയിലാണ് ഈ എയർ പോർട്ടിന്റെ സ്ഥാനം.2022 ൽ ഖത്തർ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന്റെ പങ്കാളി എന്ന നിലക്ക് കൂടുതൽ ആകർഷകമായ സേവനങ്ങളും സംവിധാനങ്ങളുമൊരുക്കി ലോകത്തെ വരവേൽ ക്കാനുള്ള ഊർജിതമായ തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 200 ദശലക്ഷത്തിലധികം യാത്രക്കാരും 13 ദശലക്ഷം ടൺ ചരക്കുകളു മാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിലൂടെ കടന്നുപോയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിലേക്ക് സൗകര്യപ്രദമായ കണക്ഷനുകളുള്ള മികച്ച ആഗോള യാത്രാ കേന്ദ്രമായി മാറിയ ഈ വിമാന ത്താവളം വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പട്ടികയിലെ ലോകത്തിലെ മികച്ച വിമാനത്താവള ങ്ങളിലൊന്നായി അംഗീകാരം നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്‌ അമാനുല്ല വടക്കാങ്ങര


Read Previous

നന്മ മലയാളത്തില്‍ ഭാഷയിലെ തെറ്റും ശരിയും.

Read Next

പാലക്കാട് നെന്മാറയില്‍ പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular