ക്വു.എച്ച്.എൽ.സി പതിനൊന്നാം ഘട്ട പുസ്‌തകം പ്രകാശനം ചെയ്‌തു.


റിയാദ്: വിശുദ്ധ ക്വുർആനും പ്രാവാചക ചര്യയും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്സിൻറെ (ക്വു.എച്.എൽ.സി) പതിനൊന്നാം ഘട്ട പുസ്‌തകം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവ്വഹിച്ചു.

സഊദി അറേബിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിവാര ക്ലാസ്സുകൾ ഈ കോഴ്സിൻറെ ഭാഗമായി നടക്കുന്നുണ്ട്. പത്ത് ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കോഴ്‌സിന്റെ ഭാഗമായത്. സഊദി അറേബ്യക്ക് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും നിറവധി പേര് കോഴ്‌സിൽ പങ്കെടു ക്കുന്നു. പതിനൊന്നാം ഘട്ട പുസ്തകം സൗദിയിലെയും കേരളത്തിലെയും വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്, കൂടുതൽ വിവരങ്ങൾക്ക് 056 038 0282, 050 100 8905 നമ്പറു കളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

പത്താം ഘട്ട പഫൈനൽ പരീക്ഷയിൽ റിയാദിൽ നിന്നും റാങ്ക് ജേതാക്കളായ മുഹമ്മദ് അമീൻ ബിസ്‌മി, ഷമീമ വഹാബ് ( രണ്ടാം റാങ്ക്), മഹ്‌സൂഹ, മുഫീദ മുസ്‌തഫ, റാഫിയ ഉമ്മർ, ശബാന കർത്താർ ( മൂന്നാം റാങ്ക്) എന്നിവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. ഉമർ കൂൾടെക്, ആർ.സി.സി സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.ആർ. ഐ.സി.സി കൺവീനർ എഞ്ചി അബ്ദുറഹീം ക്വു.എച്.എൽ.സി ചെയർമാൻ നൗഷാദ് കണ്ണൂർ, കൺവീനർ മുനീർ പാപ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

ക്വു.എച്.എൽ.സി പതിനൊന്നാം ഘട്ട പുസ്‌തകം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവ്വഹിച്ചു.


Read Previous

ഗ്യാനേഷ് കുമാറും സുഖ് ബീര്‍ സിങ് സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാകും; വിയോജിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

Read Next

മുസ്‌ലിം ലീഗ് എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular