വയനാട്ടില്‍ തന്നെ മത്സരിക്കാനുറച്ച് രാഹുല്‍ ഗാന്ധി; തീരുമാനം ഉടന്‍ ദേശീയ നേതൃത്വത്തെ അറിയിക്കും


ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി. തന്റെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഉടന്‍ അറിയിക്കും.

യുപിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം യുപിസിസി ശക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന വാദവും രാഹുല്‍ ഗാന്ധി തള്ളി.

അതേസമയം ജനുവരി 14 മുതല്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണ്. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. മൊത്തത്തില്‍ 6700 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുക.

എല്ലാ ദിവസവും രാഹുല്‍ ഗാന്ധി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ 14 സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അരുണാചല്‍ പ്രദേശ് കൂടി ഉള്‍പ്പെടുത്തി ഇത് 15 ആക്കി.


Read Previous

ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം’; പിണറായി സ്തുതിയില്‍ ഇ.പി ജയരാജന്റെ മറുപടി

Read Next

അഞ്ചാം വട്ടവും ബംഗ്ളാദേശിനെ നയിക്കാൻ ഷേഖ് ഹസീന

Leave a Reply

Your email address will not be published. Required fields are marked *

Most Popular