രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ്; കോണ്‍ഗ്രസ് വിട്ടുനിന്നത് ആശ്വാസം; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍


തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. രാമക്ഷേത്ര ത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാദിന ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും സാദിഖലി തങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധ നാലയങ്ങള്‍ പ്രധാനമാണ്. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന രാമക്ഷേത്രത്തെ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നു, രാമക്ഷേത്ര ഉദ്ഘാടനം കേവലമൊരു രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസിലായി. അതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ട്’ -സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്തയും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ളത് അടിസ്ഥാന രഹിതമാണ്. ലീഗുമായി എപ്പോഴും യോജിച്ച് പോകുന്ന പ്രസ്ഥാനമാണ് സമസ്ത. മുസ്ലീം ലീഗിന് സമസ്തയും, സമസ്തയ്ക്ക് മുസ്ലീം ലീഗും വേണം. അതില്‍ ഒരുവിട്ടുവീഴ്ച എവിടെയും ഉണ്ടാകില്ലെന്നും തങ്ങള്‍ പറഞ്ഞു.


Read Previous

ഞാൻ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകൻ പൊന്നാനിയിലുള്ള ഷൈൻ’; ഹൃദയം കീഴടക്കി ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

Read Next

കണ്ണൂരിന്റെ കലാ പ്രതിഭകൾക്ക് റിയാദ് കിയോസിന്റെ അനുമോദനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular