തെലങ്കാനയുടെ ചുരുക്കെഴുത്ത് ടി.എസില്‍ നിന്ന് ടി.ജിയിലേക്ക് മാറ്റാന്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍; സംസ്ഥാന ഗാനവും മാറും


ഹൈദരാബാദ്: സംസ്ഥാന നാമത്തിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്ത് ടി.എസില്‍ നിന്ന് ടി.ജിയിലേക്ക് മാറ്റാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ആണ്ടെ ശ്രീ രചിച്ച ‘ജയ ജയ ജയഹോ തെലങ്കാന’ എന്ന ഗാനം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.

കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃതത്തിലുള്ള മുന്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പേരിന്റെ ചുരുക്കെഴുത്ത് ടി.എസ്. എന്നാക്കിയത് മനപൂര്‍വമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ബി.ആര്‍.എസ് എന്ന് പേരു മാറ്റുന്നതിന് മുന്‍പേ ടി.ആര്‍.എസ് എന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയുടെ പേര്. ടി.ആര്‍.എസിനോട് സാമ്യം വരുന്നതിനാലാണ് ടി.എസ് എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചതെന്നാണ് ആരോപണം. ഇതാണ് ഇപ്പോള്‍ ടി.ജി എന്നാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ മാതൃദേവതയായി കണക്കാക്കുന്ന തെലങ്കാന തല്ലിയെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് ജാതി സര്‍വേ നടപ്പാക്കാനും രേവന്ത് റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് ഈ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.


Read Previous

ഓസ്‌ട്രേലിയന്‍ എഴുത്തുകാരന് ചൈനയില്‍ വധശിക്ഷ; ശക്തമായി പ്രതികരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍: നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നു

Read Next

‘ജനാധിപത്യം കൊല്ലപ്പെട്ടു’; ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular